This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെംസ്ഫോഡ്, ഫ്രെഡറിക് തെസീഗര്‍ (1794 - 1878)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:27, 27 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചെംസ്ഫോഡ്, ഫ്രെഡറിക് തെസീഗര്‍ (1794 - 1878)

Chelmsford, Frederic Thesiger

ആദ്യത്തെ ബാരന്‍. 1794 ഏ. 15-ന് ചാള്‍സ് തെസീഗറിന്റെ മൂന്നാമത്തെ പുത്രനായി ലണ്ടനില്‍ ജനിച്ചു. ഇംഗ്ളണ്ടിലെ 'ലോഡ് ചാന്‍സലര്‍' ആയിരുന്നു ഇദ്ദേഹം. നാവികനാകാന്‍ ആഗ്രഹിച്ച് സേനയില്‍ 'മിഡ് ഷിപ്മാന്‍' ആയി ചേര്‍ന്ന തെസീഗര്‍ 1818-ല്‍ അഭിഭാഷകവൃത്തി സ്വീകരിച്ചു. 1830-കളുടെ തുടക്കത്തിലാണ് ഇദ്ദേഹത്തിന് പ്രഭുപദവി ലഭിച്ചത്. 1834-ല്‍ രാജാവിന്റെ ഉപദേഷ്ടാവായി സ്ഥാനമേറ്റു. ചെംസ്ഫോഡ് പ്രഭു 1840-കളില്‍ വുഡ്സ്റ്റോക്കിലെ തിരഞ്ഞെടുക്കപ്പെട്ട എം.പി.യായി. 1844-ല്‍ സോളിസിറ്റര്‍ ജനറല്‍, 1845-ല്‍ അറ്റോണി ജനറല്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിരുന്നു. 1852-ല്‍ സ്റ്റ്രാഫോര്‍ഡിലെ എം.പി.യായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1878 ഒ. 5-ന് ലണ്ടനില്‍ നിര്യാതനായി. ചെയ്ത് സിങ് (1700 - 81)

ബനാറസ് ഭരിച്ചിരുന്ന ഒരു രാജാവ്. മന്‍സാറാം (1732-40), ബല്‍വന്ത് സിങ് (1740-70) എന്നിവരുടെ പിന്‍ഗാമിയായാണ് ചെയ്ത് സിങ് അധികാരത്തിലേറിയത്. ബനാറസിനെ കൂടാതെ ജാന്‍പൂര്‍, മിഴ്സാപൂര്‍, ഘാസിപൂര്‍, ബാലിയ തുടങ്ങിയ പ്രദേശങ്ങളും തങ്ങളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്താന്‍ ചെയ്ത് സിങ്ങിന്റെ മുന്‍ഗാമികള്‍ക്കു കഴിഞ്ഞു. ആമിലുകള്‍ എന്നു വിളിച്ചിരുന്ന നികുതി ഉദ്യോഗസ്ഥര്‍ ആയിട്ടായിരുന്നു ഇവരുടെ തുടക്കം. ക്രമേണ ജമീന്ദാര്‍ പദവിയിലേക്കുയര്‍ന്ന ഇവര്‍ പിന്നീട് രാജാക്കന്മാരായിത്തീര്‍ന്നു.

ചെയ്ത് സിങ്ങിന്റെ കിരീടധാരണം അവധിലെ നവാബും ഈസ്റ്റ് ഇന്ത്യാക്കമ്പനിയും യാതൊരു മടിയുമില്ലാതെ അംഗീകരിച്ചു. അവധ് ഭരിച്ചിരുന്ന ആസഫ് ഉദ്-ദൌള 1775-ല്‍ തന്റെ ഭരണാധികാരത്തിന്‍കീഴില്‍ വരുന്ന ബനാറസ് പ്രദേശങ്ങള്‍ കമ്പനിയെ ഏല്പിച്ചു കൊടുത്തെങ്കിലും ചെയ്ത് സിങ്ങിന് സ്വന്തം പ്രവിശ്യ ഭരിച്ചുകൊള്ളുവാന്‍ അനുമതി നല്കി. രണ്ടുകോടി രൂപയും സേനാസഹായവും നല്കാമെന്ന കരാറിനു പകരമായിരുന്നു ഇത്. എന്നാല്‍ 1781-ല്‍ ഇദ്ദേഹം കമ്പനിക്കെതിരായി നടത്തിയ കലാപം അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന വാറന്‍ ഹേസ്റ്റിങ്സിനെ ചൊടിപ്പിച്ചതിന്റെ ഫലമായി ചെയ്ത് സിങ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. ചെയ്ത് സിങ്ങിന്റെ ബന്ധുവായിരുന്ന മഹീപ് നാരായണ്‍സിങ് ആയിരുന്നു പുതിയ ഭരണാധികാരി. പിന്നീട്, ഈ വിപ്ലവത്തിനു കാരണക്കാരന്‍ വാറന്‍ ഹേസ്റ്റിങ്സ് ആണെന്ന ആരോപണമുണ്ടായി. ഹേസ്റ്റിങ്സിനെതിരെ നടന്ന കുറ്റവിചാരണയിലെ ചിലഭാഗങ്ങളില്‍ ചെയ്ത് സിങ്ങിനെക്കുറിച്ചുണ്ടായിട്ടുള്ള പരാമര്‍ശങ്ങളാണ് ഇദ്ദേഹത്തിന് ഇന്ത്യന്‍ ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനം നേടിക്കൊടുത്തത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍