This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:57, 23 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കൊടുവേലി

Plumbago

പ്ലുംബാജിനേസി സസ്യകുടുംബത്തിലെ ഔഷധസസ്യം. ചിത്രകം, പാഠി എന്നീ പേരുകളിലും കൊടുവേലി അറിയപ്പെടുന്നു. ലോകവ്യാപകമായി പ്ലുംബാഗോ ജീനസ്സില്‍ 20-ഓളം സ്പീഷീസുകളുണ്ട്. നീലക്കൊടുവേലി (പ്ലുംബാഗോ കാപെന്‍സിസ് - Plumbago capensis), ചെത്തിക്കൊടുവേലി (ചുവന്ന കൊടുവേലി അഥവാ പ്ലുംബാഗോ റോസിയ- Plumbago rosea), വെള്ളക്കൊടുവേലി (തുമ്പക്കൊടുവേലി അഥവാ പ്ലുംബാഗോ സെയ്ലാനിക്ക- Plumbago zeylanica) എന്നിങ്ങനെ മൂന്നിനം കൊടുവേലികളാണ് ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്നത്. ഈ വര്‍ഗീകരണത്തിന് പ്രധാനനിദാനം പുഷ്പങ്ങളുടെ നിറവ്യത്യാസമാണ്. പേരു സൂചിപ്പിക്കുന്ന നിറമാണ് ഓരോ ഇനത്തിലെയും പൂക്കള്‍ക്കുള്ളത്.

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെയും വഴിവക്കുകളിലും പാഴ്നിലങ്ങളിലും ഈ ചെടി വളരുന്നു. ഏകദേശം 60-125 സെ.മീ. ഉയരത്തില്‍ വളരുന്ന, ധാരാളം ശാഖകളോടുകൂടിയ ബഹുവര്‍ഷിയായ ഒരു കുറ്റിച്ചെടിയാണിത്. ചെറുഞെട്ടുകളോടുകൂടിയ ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണുള്ളത്. ലഘുപത്രങ്ങള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അനുപര്‍ണികളുമുണ്ട്. നേര്‍ത്ത് മിനുസമായ ഇലകളുടെ അരിക് തരംഗിതമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍