This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണിക്കളത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:06, 11 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉണ്ണിക്കളത്രം

മാവേലിക്കര കണ്ടിയൂര്‍ ശിവക്ഷേത്രത്തിലെ ഒരു വട്ടെഴുത്ത്‌ ശിലാലേഖയിലൂടെ സ്‌മരിക്കപ്പെടുന്ന സ്‌ത്രീ. "കണ്ടിയൂര്‍ തേവടിച്ചി കുറുംകുടി ഉണ്ണിക്കളത്തിരം' എന്നാണ്‌ രേഖയില്‍ (തേവടിച്ചി എന്നാല്‍ ദേവദാസി എന്നാണര്‍ഥം). 1218 (കൊ.വ. 393)-ല്‍ കണ്ടിയൂര്‍ ക്ഷേത്രത്തില്‍ ഉണ്ണിക്കളത്രം "മഹാദേവരുടെ തിരുവുടമ്പും ശ്രീപീഠവും ഒഴിയ ശ്രീവിമാനവും അവിക്കിണറും (ഗവാക്ഷവും) വിളക്കുമാടവും' പണി ചെയ്യിച്ചു. കലശം മുടിച്ചരുളിയത്‌ ഓടനാട്ടു (ഓണാട്ടുകര-കായംകുളം) വാണരുളിയ ഉതൈചിരമങ്‌ഗലത്തു ശ്രീവീര പെരുമറ്റത്തു ഇരാമന്‍ കോതവര്‍മ തിരുവടിയായിരുന്നു. ഉണ്ണിക്കളത്രത്തിന്റെ അപേക്ഷയനുസരിച്ച്‌ വേണാട്ടുടയ കീഴ്‌പ്പേരൂര്‍ തൃപ്പാപ്പൂര്‍ മൂപ്പ്‌ ഇരവി കേരളവര്‍മ (ഭ.കാ. 390-412) തിരുപ്പണി ചെയ്യിക്കാന്‍ ഏര്‍പ്പാടു ചെയ്‌തു. ഉണ്ണിക്കളത്രം എന്നത്‌ സംജ്ഞാനാമമാണോ സ്ഥാനനാമമാണോ എന്ന്‌ നിശ്ചയമില്ല. ഇളയ ഭാര്യ എന്നാണ്‌ ആ ശബ്‌ദത്തിന്റെ അര്‍ഥം. ഈ സ്‌ത്രീ വേണാട്ടടികളുടെ ഇളയ ഭാര്യയായിരുന്നിരിക്കാം.

ഈ ശിലാരേഖയ്‌ക്ക്‌ ഒരു വിശേഷ പ്രാധാന്യമുണ്ട്‌. കൊ.വ. 392 എന്നത്‌ കണ്ടിയൂര്‍ വര്‍ഷം 394 എന്ന്‌ രേഖയില്‍ കാണുന്നു. കൊ.വ. തുടങ്ങുന്നതിന്‌ രണ്ടുവര്‍ഷം മുമ്പ്‌ കണ്ടിയൂര്‍ വര്‍ഷം തുടങ്ങി എന്ന്‌ വ്യക്തം. കണ്ടിയൂര്‍ പ്രതിഷ്‌ഠയെ അനുസ്‌മരിച്ചായിരിക്കാം ആ വര്‍ഷം തുടങ്ങിയത്‌.

വേണാട്ടിലെയും ഓടനാട്ടിലെയും അന്നത്തെ രാജാക്കന്മാരെയും പല ജീവനക്കാരെയും രേഖയില്‍ സ്‌മരിച്ചിട്ടുണ്ട്‌.

(ശൂരനാട്ടു കുഞ്ഞന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍