This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഏഷ്യാനിക് ഭാഷകള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:50, 14 ഓഗസ്റ്റ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ഏഷ്യാനിക് ഭാഷകള്‍
Asianic Languages
മെസൊപ്പൊട്ടേമിയ, ഏഷ്യാമൈനര്‍ എന്നിവിടങ്ങളില്‍ സംസാരിച്ചിരുന്നതും ഇപ്പോള്‍ ക്ഷയിച്ചുപോയതുമായ ഭാഷകള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന ഭാഷകള്‍ പരസ്പരം ഭാഷാപരമായി യാതൊരു സാദൃശ്യവും കാണിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ ഈ വിഭജനത്തില്‍ ബിഥീനിയന്, കപ്പഡോഷ്യന്‍, കരിയന്‍, സിലിസിയന്, കൊസ്സെയ്ന്, ക്രീറ്റന്‍, സൈപ്രിയോറ്റ്, എലാമൈറ്റ്, എട്രൂസ്കന്‍, ജെര്ജിറ്റോ, ഇസൗറിയന്‍, ഖത്തിയന്, ലിസിയന്‍, ലിഡിയന് തുടങ്ങിയ ഭാഷകള്‍ ഉള്‍പ്പെടുന്നു.