This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർലസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:21, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആര്‍ലസ്‌

Arlus

മധ്യകാലഘട്ടങ്ങളിൽ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബര്‍ഗണ്ടി എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. പ്രാവാന്‍സ്‌, അപ്പര്‍ ബര്‍ഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ്‌ കക-ന്റെ നേതൃത്വത്തിൽ സംയോജിച്ച്‌ രൂപംകൊണ്ട രാജ്യമാണ്‌ ആര്‍ലസ്‌ (ആറ്‌ൽ). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതിൽ ഉള്‍പ്പെട്ടിരുന്നു. 1033-ൽ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീര്‍ന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരിൽ അറിയപ്പെടുന്നു. റോണ്‍നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആര്‍ലസ്‌ നഗരം നദീമാര്‍ഗമായും ആര്‍ലസ്‌-പോര്‍ട്ട്‌-ദേ-ബൂക്‌ കനാൽ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തിൽ നിര്‍മിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റര്‍ മനോഹരമാണ്‌. വീനസ്‌ പ്രതിമ ലഭിച്ച തിയെറ്റര്‍, സെന്റ്‌ ആന്‍ പള്ളിയിൽ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്‌. 19-ാം ശ.-ത്തിൽ ചിത്രരചനയിൽ പുതിയൊരു ശൈലി സംഭാവനചെയ്‌ത വിന്‍സന്റ്‌ ഫാന്‍ ഗൗഫ്‌ ഇവിടെയാണ്‌ ജീവിച്ചിരുന്നത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%B2%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍