This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉരുക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:27, 18 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉരുക്ക്‌

ചുരുങ്ങിയ അളവിൽ കാർബണ്‍ അടങ്ങിയിട്ടുള്ള ഇരുമ്പ്‌. കാർബണിന്റെ അളവിൽ അല്‌പമായ മാറ്റംപോലും ഉരുക്കി(steel)ന്റെ ഗുണധർമങ്ങളിൽ വലിയ വ്യത്യാസം വരുത്തിത്തീർക്കുന്നു. തണുപ്പിക്കുന്ന പ്രക്രിയയും ഉരുക്കിന്റെ ഗുണധർമങ്ങളെ സാരമായി ബാധിക്കാറുണ്ട്‌. പെട്ടെന്നു തണുപ്പിച്ചുണ്ടാക്കുന്ന ഇനത്തിനു കാഠിന്യവും (hardness) ഭൈംഗുരത്വവും (brittleness)ഉണ്ടാകുന്നു; മന്ദമായി തണുപ്പിച്ചുത്‌പാദിപ്പിക്കുന്ന ഇനത്തിനു മൃദുത്വവും(softness)തൈന്യതയും (ductility) ഉണ്ടാകുന്നു. ഈ രണ്ടു ചരമസീമകള്‍ക്കുമിടയിലുള്ളയിനം ഉരുക്കുകളെ ശരിയായ "മയപ്പെടുത്തൽ' (tempering) കൊണ്ടു ലഭ്യമാക്കാവുന്നതാണ്‌. മാങ്‌ഗനീസ്‌, ക്രാമിയം, ടങ്‌സ്റ്റണ്‍, നിക്കൽ മുതലായ ലോഹങ്ങള്‍ പാകംപോലെ ഇരുമ്പിൽ യോജിപ്പിച്ച്‌ പ്രത്യേകാവശ്യങ്ങള്‍ക്കുള്ളതരം ഉരുക്കുകളും നിർമിക്കാം. ഉദാ. ഏകദേശം 16 ശതമാനം ക്രാമിയം ചേർത്തുണ്ടാക്കുന്നതാണ്‌ ഒരുതരം സ്റ്റെയിന്‍ലസ്‌ സ്റ്റീൽ; 12 ശതമാനം ക്രാമിയവും അല്‌പശതമാനം കാർബണും ചേർത്തുണ്ടാക്കുന്നതാണ്‌ മറ്റൊരുതരം. സ്റ്റെയിന്‍ലസ്‌ സ്റ്റീൽ നിർമാണത്തിൽ മറ്റു വികസിതരാഷ്‌ട്രങ്ങളെപ്പോലെ ഇന്ത്യയും പുരോഗമിച്ചുവരുന്നുണ്ട്‌. നോ. ഇരുമ്പും ഉരുക്കും

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍