This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആള്‍ട്‌ദ്യോർഫർ, ആൽബ്രഷ്‌ട്‌ (1480 - 1538)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:15, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആള്‍ട്‌ദ്യോർഫർ, ആൽബ്രഷ്‌ട്‌ (1480 - 1538)

Altduuarfer,Albrecht

ജർമന്‍ ചിത്രകാരനും ശില്‌പിയും. ഇദ്ദേഹത്തിന്റെ പിതാവായ ഉള്‍റിച്ചും പ്രശസ്‌തനായ ഒരു ചിത്രകാരനും ശില്‌പിയുമായിരുന്നു. ജർമന്‍ നവോത്ഥാനകാലത്തിന്റെ ഡാന്യൂബിയന്‍ പ്രതിനിധിയായിരുന്നു ആള്‍ട്‌ദ്യോർഫർ. 1480-ൽ റാറ്റിസ്‌ബോണിൽ ജനിച്ചു.

ആല്‍ബ്രെഷ്ട് ആള്‍ട്‌ദ്യോർഫറുടെ ഒരു പെയിന്റിങ്

പ്രകൃതിദൃശ്യങ്ങള്‍ക്ക്‌ കൂടുതൽ പ്രാധാന്യം നല്‌കി എന്നതാണ്‌ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രത്യേകത. ആള്‍ട്‌ദ്യോർഫർ 1511-ൽ ചിത്രണംചെയ്‌ത ആസ്റ്റ്രിയന്‍ ആൽപ്‌സിന്റെ ദൃശ്യം പ്രാധാന്യമർഹിക്കുന്ന ഓന്നാണ്‌. ഡാന്യൂബിൽനിന്ന്‌ ആസ്റ്റ്രിയയിലേക്കു നടത്തിയ യാത്രയിൽ ലഭിച്ച പ്രചോദനംനിമിത്തമാണ്‌ ഇദ്ദേഹം ആ ചിത്രം രചിച്ചത്‌. വനങ്ങള്‍, പർവതങ്ങള്‍ എന്നിവ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. മ്യൂണിക്കിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ബാറ്റിൽ ഒഫ്‌ അർബേല എന്ന ചിത്രമാണ്‌ ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും മികച്ചതായി കരുതപ്പെട്ടുവരുന്നത്‌. ചെമ്പിലും തടിയിലും ഇദ്ദേഹം ചെയ്‌തിട്ടുള്ള ആലേഖ്യങ്ങള്‍ വളരെ പ്രശസ്‌തങ്ങളാണ്‌. ചിത്രരചനയിൽ പ്രകാശത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇദ്ദേഹം പ്രത്യേകപഠനം നടത്തുകയുണ്ടായി. റാറ്റിസ്‌ ബോണ്‍ നഗരത്തിന്റെ ശില്‌പി ആള്‍ട്‌ദ്യോർഫർ ആയിരുന്നു. ഫാമിലി ഒഫ്‌ സാറ്റിഴ്‌സ്‌ (Family of Satyrs), സെന്റ്‌ ജോർജ്‌ ഇന്‍ ദ്‌ ഫോറസ്റ്റ്‌ (St. George in the Forest), റെസ്റ്റ്‌ ഓണ്‍ ദ്‌ ഫ്‌ളൈറ്റ്‌ ഇന്റു ഈജിപ്‌ത്‌ (Rest on the Flight into Egypt), തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഇതര വിഖ്യാത കലാസൃഷ്‌ടികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍