This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനക്കുറിഞ്ഞി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:32, 2 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാനക്കുറിഞ്ഞി

കഥകളിസംഗീതത്തിലെ ഒരു രാഗം. ഇത്‌ ഒരു തനികേരളീയ രാഗമാണ്‌.

""ഇന്ദളം പുനരിന്ദിശാ, ന്തരി പാടി നാട്ടയു- മാർത്തനും
വീരതർക്കമുഖാരി ഗൗരി കാനക്കുറിഞ്ഞിയുമിങ്ങനെ
ഇത്തരം പല രാഗമാലകള്‍....''
 

-(കാളിയമർദനം-ശീതങ്കന്‍ തുള്ളൽ-കുഞ്ചന്‍ നമ്പ്യാർ),

""തോടിയും നവരാസമാനന്ദഭൈരവിയും
പാടിയും ഭൈരവിതാനും കാനക്കുറിഞ്ഞിതാനും''
 

-(രാജസൂയം തുള്ളൽ-മണലിക്കര കല്‌പകമംഗലം വാസുദേവന്‍) എന്നിങ്ങനെ പ്രധാന തുള്ളൽകൃതികളിലും കേരളസംഗീതം (വി.മാധവന്‍ നായർ), ദക്ഷിണേന്ത്യന്‍ സംഗീതം (രവീന്ദ്രനാഥ്‌) തുടങ്ങി പല സംഗീതകൃതികളിലും ഈ രാഗത്തെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്‌.

ഈരാഗത്തിൽ അനേകം കഥകളിപ്പദങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. "ദേവി പാലയ പാലയാഖില' (മീനാക്ഷീസ്വയംവരം) എന്ന പദം ഇതിനുദാഹരണമാണ്‌. സോപാനസംഗീതത്തിൽ വളരെയധികം പ്രാധാന്യമുള്ള കാനക്കുറിഞ്ഞിയിലെ ചില സ്വരസഞ്ചാരങ്ങള്‍ക്ക്‌ കർണാടകസംഗീതത്തിലെ നാട്ടക്കുറിഞ്ഞി രാഗത്തിനോടു സാദൃശ്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍