This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഡന്‍, എമിലി (1797 - 1869)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:05, 24 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈഡന്‍, എമിലി (1797 - 1869)

Eden, Emily

ഇംഗ്ലീഷ്‌ സാഹിത്യകാരി. തന്റെ സഹോദരന്‍ ആക്‌ലന്‍ഡ്‌ പ്രഭു ഇന്ത്യയിൽ ഗവർണർ ജനറലായിരുന്ന കാലത്ത്‌ (1836-42) അദ്ദേഹത്തെ അനുഗമിച്ച്‌ ഇന്ത്യയിൽ എത്തിയ ഇവർ ഇവിടത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളെ അധികരിച്ച്‌ രചിച്ച കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവയിൽ പ്രധാനം പോർട്രയ്‌റ്റ്‌സ്‌ ഒഫ്‌ ദ്‌ പീപ്പിള്‍ ആന്‍ഡ്‌ പ്രിന്‍സെസ്‌ ഒഫ്‌ ഇന്ത്യ (Portraits of the people and princes of India,1844); അപ്‌ ദ്‌ കണ്ട്രി (Up the Country, 1866), ലെറ്റേഴ്‌സ്‌ ഫ്രം ഇന്ത്യ (Letters from India, 1872) എന്നിവയാണ്‌. ഇവയ്‌ക്കു പുറമേ എമിലി രണ്ടു നോവലുകളും രചിച്ചിട്ടുണ്ട്‌; ദ്‌ സെമി-ഡിറ്റാച്ച്‌ഡ്‌ ഹൗസ്‌ (The Semi-detached House, 1859); ദ്‌ സെമി-അറ്റാച്ച്‌ഡ്‌ കപ്പിള്‍ (The Semi-attached Couple, 1860).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍