This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈസ്റ്റ്‌മാന്‍, ജോർജ്‌ (1854 - 1932)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:38, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഈസ്റ്റ്‌മാന്‍, ജോർജ്‌ (1854 - 1932)

Eastman, George

യു.എസ്‌. വ്യവസായ പ്രമുഖന്‍. ന്യൂയോർക്കിലെ വാട്ടർ വില്ലയിൽ 1854 ജൂല. 12-ന്‌ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഒരു ഇന്‍ഷ്വറന്‍സ്‌ കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്‌തിരുന്നു. ഫോട്ടോഗ്രാഫിക്‌ പദാർഥങ്ങള്‍, ക്യാമറകള്‍ എന്നിവയുടെ നിർമാണത്തിൽ പല നൂതനസാങ്കേതിക മാർഗങ്ങളും ആവിഷ്‌കരിച്ച ഈസ്റ്റ്‌മാന്‍ 1880-ൽ ഫോട്ടോഗ്രാഫിക്ക്‌ ആവശ്യമായ ഡ്രപ്ലേറ്റുകളുണ്ടാക്കുന്നതിനുള്ള ഒരു സാങ്കേതിക പ്രക്രിയ കണ്ടുപിടിച്ചു. തുടർന്ന്‌ വ്യാവസായികാടിസ്ഥാനത്തിൽ ഡ്രപ്ലേറ്റുകളുടെ നിർമാണം തുടങ്ങി. 1884-ൽ ഇദ്ദേഹത്തിന്റെ "ദി ഈസ്റ്റ്‌മാന്‍ ഡ്രപ്ലേറ്റ്‌ ആന്‍ഡ്‌ ഫിലിം കമ്പനി' നിർമിച്ച കൊഡാക്‌ ക്യാമറ 1888-ൽ വില്‌പനയ്‌ക്കെത്തി. 1927 ആയപ്പോഴേക്കും യു.എസ്സിലെ ഫോട്ടോഗ്രാഫിക്‌ വ്യവസായം ഇദ്ദേഹത്തിന്റെ കുത്തകയായിത്തീർന്നു. സുതാര്യഫിലിമി (transparent film)ന്റെ ആവിഷ്‌കർത്താവ്‌ എന്ന നിലയിൽ ഈസ്റ്റ്‌മാന്‍ പ്രശസ്‌തനായി. ഉത്‌പാദനത്തിൽ തൊഴിലാളികളുടെ കഴിവു മുഴുവന്‍ പ്രയോഗിക്കുന്നതിനുവേണ്ടി അവർക്ക്‌ ലാഭവിഹിതം നല്‌കുന്ന സമ്പ്രദായം ആദ്യമായി നടപ്പാക്കിയത്‌ ഇദ്ദേഹമാണ്‌. 1924-ൽ സമ്പാദ്യത്തിന്റെ നേർപ്പകുതി റോച്ചസ്റ്റർ സർവകലാശാല മുതലായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മനുഷ്യസ്‌നേഹപരമായ പ്രവർത്തനങ്ങള്‍ക്കും ഈസ്റ്റ്‌മാന്‍ വിട്ടുകൊടുത്തു. വ്യവസായപ്രമുഖന്‍, മഹാനായ ഒരു മനുഷ്യസ്‌നേഹി എന്നീ നിലകളിൽ ഇദ്ദേഹം സമാദരണീയനാണ്‌. 1932 മാ. 14-ന്‌ ഈസ്റ്റ്‌മാന്‍ അജ്ഞാതകാരണത്താൽ ആത്മഹത്യ ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍