This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസാക്കി, ലിയൊ (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:55, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇസാക്കി, ലിയൊ (1925 - )

Esaki Leo

ലിയൊ ഇസാക്കി

ജാപ്പനീസ്‌ ഭൗതിക ശാസ്‌ത്രജ്ഞന്‍. 1973-ൽ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം പങ്കിട്ടു. റിയൊന ഇസാക്കി (Reona Esaki) എന്നും വിളിക്കപ്പെടുന്ന ലിയൊ ഇസാക്കി 1925 മാ. 12-ന്‌ ജപ്പാനിലെ ഓസക്കയിൽ ജനിച്ചു. ടോക്കിയൊ സർവകലാശാലയിൽനിന്നും ഭൗതികശാസ്‌ത്രത്തിൽ ബിരുദവും (1947) പിഎച്ച്‌.ഡിയും (1959) കരസ്ഥമാക്കി. സോണി കോർപ്പറേഷനിൽ 1956-ൽ മുഖ്യ ഭൗതിക ശാസ്‌ത്രജ്ഞനായി ചുമതല ഏറ്റെടുത്തശേഷം ക്വാണ്ടം ഭൗതികത്തിലും ഇലക്‌ട്രാണിക്‌ ടണലിങ്ങിലും പഠനങ്ങള്‍ നടത്തി. അർധചാലക പദാർഥങ്ങളിൽ വളരെ ഉയർന്ന തോതിൽ ഡോപ്പിങ്‌ നടത്തി ചാലക സവിശേഷതകളിൽ വ്യതിയാനം സൃഷ്‌ടിക്കുന്ന രീതികളെ വിശദമായി അപഗ്രഥിച്ച്‌ പ്രഥമ ക്വാണ്ടം ഇലക്‌ട്രാണിക്‌ ഉപകരണമായ ഇസാക്കി ടണൽ ഡയോഡ്‌ രൂപകല്‌പന ചെയ്‌തത്‌ ഇദ്ദേഹമാണ്‌. പില്‌ക്കാലത്ത്‌ (1973) നോബൽ പുരസ്‌കാരം ലഭിക്കാന്‍ വഴിയൊരുക്കിയതും പ്രസ്‌തുത പരീക്ഷണ നിരീക്ഷണങ്ങളാണ്‌.

70-80-കളിൽ ന്യൂയോർക്കിലെ ഐ.ബി.എം. (IBM) ഗവേഷണശാലയിൽ അർധചാലക സൂപ്പർലാറ്റിസ്‌, ടണലിങ്‌, ക്വാണ്ടം വെൽ (quantum well) തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന്‌ നേതൃത്വം നല്‌കി. തന്റെ പഠന ഗവേഷണങ്ങള്‍ക്ക്‌ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. നിഷിത മെമ്മോറിയൽ അവാർഡ്‌ (1959), ഫ്രാങ്ക്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നും സ്റ്റുവർട്ട്‌ ബാലന്റയിൽ മെഡൽ (1961), ജപ്പാന്‍ അക്കാദമി അവാർഡ്‌ (1965), അമേരിക്കന്‍ ഫിസിക്കൽ സൊസൈറ്റിയുടെ ഇന്റർനാഷണൽ പ്രസ്‌ ഫൊർ ന്യൂ മെറ്റീരിയൽസ്‌ (1985), ഐ.ഇ.ഇ.ഇ. (IEEE) മെഡൽ ഒഫ്‌ ഓണർ (1991) മുതലായവ ഇതിനുദാഹരണങ്ങളാണ്‌. ജപ്പാനിലെ വിവിധ സർവകലാശാലകളിൽ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ച ഇദ്ദേഹം 2006 മുതൽ ഇസാക്കിയിലെ യൊക്കൊഹാമ കോളജ്‌ ഒഫ്‌ ഫാർമസിയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍