This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാനോവിച്ച്‌, അന (1987 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:49, 20 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇവാനോവിച്ച്‌, അന (1987 - )

Ivanovic, Ana

അന ഇവാനോവിച്ച്‌


സെർബിയന്‍ ടെന്നീസ്‌ താരം. ഗ്രാന്റ്‌സ്ലാം ഉള്‍പ്പെടെ വിമന്‍ ടെന്നീസ്‌ അസോസിയേഷന്റെ 11-ഓളം ടൂർണമെന്റുകളിൽ ജേതാവായിട്ടുള്ള അന ഇവാനോവിച്ച്‌ 2004 മുതൽ ലോക ടെന്നീസിൽ സജീവമാണ്‌. 1987 ന. 6-ന്‌ ബെൽഗ്രഡിലാണ്‌ ജനനം. ബെൽഗ്രഡിലെ സർവകലാശാലയിൽനിന്ന്‌ ഫിനാന്‍സ്‌ ബിരുദം നേടിയ ഇവാനോവിച്ച്‌ കുട്ടിക്കാലം മുതൽക്കുതന്നെ മോണിക്കാ സെലസിന്റെ ടെന്നീസ്‌ ശൈലിയിൽ ആകൃഷ്‌ടയായിരുന്നു.

2004-ലാണ്‌ ഇവാനോവിച്ച്‌ അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങുന്നത്‌. 2004-ൽ ജൂനിയർ വിംബിള്‍ഡണ്‍ റച്ചർ അപ്പായതോടെ ഇവർ ശ്രദ്ധിക്കപ്പെടുന്ന താരവുമായി. തുടർന്നുള്ള വർഷങ്ങളിൽ കാര്യമായ നേട്ടങ്ങളൊന്നും കൊയ്യാനായില്ലെങ്കിലും ഗ്രാന്റ്‌സ്ലാം മത്സരങ്ങളിൽ വീനസ്‌ വില്യംസ്‌, സെറീന വില്യംസ്‌, അമേലി മൗറിസ്‌മോ, നദിയ പട്രാവ, മരിയ ഷരപ്പോവ തുടങ്ങിയ മുന്‍നിരതാരങ്ങള്‍ക്കു മുമ്പിൽ വന്‍വെല്ലുവിളി ഉയർത്തുന്ന പ്രകടനം കാഴ്‌ചവയ്‌ക്കാനായി.

2007, 08 വർഷങ്ങള്‍ ഇവാനോവിച്ചിന്റേതായിരുന്നു. 2007-ലെ ഫ്രഞ്ച്‌ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പിൽ റച്ചർ അപ്പായ ഇവർ തൊട്ടടുത്ത വർഷം ജേതാവാകുകയും ചെയ്‌തു. 2008-ലെ ആസ്റ്റ്രലിയന്‍ ഓപ്പണിലും ഇവാനോവിച്ച്‌ റച്ചർ അപ്പായി. ആ വർഷം ഒന്നാംനമ്പർ പട്ടവും ഇവർക്ക്‌ സ്വന്തമായി. പരിക്ക്‌ കാരണം ഇവാനോവിച്ചിന്‌ തുടർന്നുള്ള വർഷങ്ങളിൽ കാര്യമായ നേട്ടം കരസ്ഥമാക്കാന്‍ സാധിച്ചില്ല. ഡബിള്‍സിൽ സെർബിയയുടെ തന്നെ ദോക്യോവിച്ചിനൊപ്പം കോർട്ടിലിറങ്ങിയെങ്കിലും അതിലും ശോഭിക്കാനായില്ല. എങ്കിലും വേഗമാർന്ന നീക്കത്തിലൂടെയും ശക്തിയേറിയ സെർവുകളിലൂടെയും ഗ്രൗണ്ട്‌ സ്‌ട്രാക്കുകളിലൂടെയും ഇവർ ഗാലറികളിൽ ആവേശം സൃഷ്‌ടിച്ചു.

സാമൂഹിക പ്രവർത്തനരംഗത്തും ഇവാനോവിച്ച്‌ സജീവമാണ്‌. 2007-ൽ യുനിസെഫിന്റെ സെർബിയന്‍ ദേശീയ അംബാസഡറായി ഇവർ നിയമിതയായി. കായികലോകത്തും അല്ലാതെയുമായി നിരവധി പുരസ്‌കാരങ്ങള്‍ ഇവാനോവിച്ചിനെ തേടിയെത്തിയിട്ടുണ്ട്‌. സോണി എറിക്‌സന്റെ ഡബ്ല്യു.റ്റി.എ. ടൂർ മോസ്റ്റ്‌ ഇംപ്രൂവ്‌ഡ്‌ പ്ലെയർ പുരസ്‌കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്‌. 2008-ൽ മൈക്കിള്‍ വെസ്റ്റ്‌ഫാൽ അവാർഡും തേടിയെത്തി. ഇപ്പോള്‍ ലോക 17-ാം നമ്പർ താരമായ (2012 നവംബറിലെ കണക്കനുസരിച്ച്‌) ഇവാനോവിച്ച്‌ സ്വിറ്റ്‌സർലണ്ടിലെ ബേസലിലാണ്‌ താമസം. (കെ. സുൽഹഫ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍