This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഡ്‌, ജോണ്‍ (1775 - 1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

23:15, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കിഡ്‌, ജോണ്‍ (1775 - 1851)

Kidd, John

ബ്രിട്ടീഷുകാരനായ രസതന്ത്രജ്ഞന്‍, ഭിഷഗ്വരന്‍, ഭൂവിജ്ഞാനി. 1775 സെപ്‌. 10-ന്‌ ലണ്ടനിൽ ജനിച്ചു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയിൽനിന്ന്‌ 1800-ൽ എം. ഡി. ബിരുദം നേടിയശേഷം ഇദ്ദേഹം 1803-ൽ അവിടത്തെ രസതന്ത്രവിഭാഗത്തിൽ പ്രാഫസറായി. 1818-ൽ റോയൽ കോളജ്‌ ഒഫ്‌ ഫിസിഷ്യന്‍സിൽ ഫെല്ലോഷിപ്പും 1822-ൽ റോയൽ സൊസൈറ്റിയിൽ ഫെല്ലോഷിപ്പും ഇദ്ദേഹത്തിനു ലഭിച്ചു. കോള്‍ടാറിൽനിന്ന്‌ നാഫ്‌ത്തലിന്‍ ഉത്‌പാദിപ്പിക്കാമെന്നു തെളിയിച്ചത്‌ (1819) ആണ്‌ ഇദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടുത്തം. 1851 സെപ്‌. 7-ന്‌ ഓക്‌സ്‌ഫഡിൽ ഇദ്ദേഹം നിര്യാതനായി. ഔട്ട്‌ലൈന്‍സ്‌ ഒഫ്‌ മിനറളോജി (1809), എ ജിയോളജിക്കൽ എസ്സേ ഓണ്‍ ദി ഇംപെർഫെക്‌ട്‌ എവിഡന്‍സ്‌ ഇന്‍ സപ്പോർട്ട്‌ ഒഫ്‌ ദ്‌ തിയറി ഒഫ്‌ ദി എർത്‌ (1815) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍