This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളീപ്രസന്ന സിന്‍ഹ (1840 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:24, 25 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളീപ്രസന്ന സിന്‍ഹ (1840 - 70)

ബംഗാളി സാഹിത്യകാരന്‍. ഒരു ജന്മികുടുംബത്തിൽ 1840-ൽ ജനിച്ചു. പ്രത്യേക-അധ്യാപകർ മുഖേന വീട്ടിലിരുന്ന്‌ ഇംഗ്ലീഷ്‌, ബംഗാളി, സംസ്‌കൃതം തുടങ്ങിയ ഭാഷകള്‍ വശമാക്കി. പതിമൂന്നാമത്തെ വയസ്സിൽ, ഇദ്ദേഹമാരംഭിച്ച "വിദ്യോത്‌സാഹിനി സഭ' ബംഗാളി സാഹിത്യത്തിന്‌ പുതിയ മാനങ്ങള്‍ പകരുവാന്‍ ഉപകരിച്ചു. മൈക്കൽ മധുസൂദനദത്തിനെപ്പോലെയുള്ള സാഹിത്യകാരന്മാർക്ക്‌ ബംഗാളിസാഹിത്യത്തിൽ അംഗീകാരം ഉണ്ടാക്കിക്കൊടുക്കുന്നതിൽ കാളീപ്രസന്ന വളരെയധികം യത്‌നിച്ചിട്ടുണ്ട്‌. വിദ്യോത്സാഹിനിപത്രികയുടെ എഡിറ്ററായിരുന്ന കാളീപ്രസന്ന സർവതത്ത്വപ്രകാശിക, വിവിധാർഥസംഗ്രഹ്‌, പരിദർശക്‌ എന്നീ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്‌.

സ്വതന്ത്രരചനകളും സംസ്‌കൃതത്തിൽനിന്നുള്ള പരിഭാഷകളുമായി ഏതാനും നാടകങ്ങള്‍ ഇദ്ദേഹത്തിന്റെതായുണ്ട്‌. ബാബു (സ്വതന്ത്രം), വിക്രമോർവശീയം, സാവിത്രി-സത്യവാന്‍ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഹുതോംപ്യാംചാർ നക്ഷ (രണ്ടു ഭാഗങ്ങള്‍-1862) എന്ന ഇദ്ദേഹത്തിന്റെ നോവൽ 19-ാം ശതകത്തിലെ കൽക്കത്തയുടെ പൊയ്‌മുഖങ്ങളെ പരിഹാസപൂർവം ചൂണ്ടിക്കാണിച്ചിരിക്കുന്നു. പുത്തന്‍ മടിശ്ശീലക്കാരുടെ സാന്മാർഗികാധഃപതനത്തെയാണ്‌ മുഖ്യമായും ഇവിടെ പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്‌. തികച്ചും ഗ്രാമ്യമായ ഭാഷയിൽ രചിച്ചിട്ടുള്ള ഈ നോവലിൽ ചിലപ്പോഴെങ്കിലും കാളീപ്രസന്ന സഭ്യതയുടെ സീമകള്‍ ഉല്ലംഘിക്കുന്നതായി കാണാം. പ്രസിദ്ധീകരണരംഗത്തു തികഞ്ഞ വിജയമായിരുന്ന ഈ പുസ്‌തകത്തിനു ധാരാളം അനുകരണങ്ങള്‍ ബംഗാളിലുണ്ടായി; കാളീപ്രസന്നയുടെ ശൈലിപോലും എഴുപതുകളിൽ ചില ബംഗാളി എഴുത്തുകാർ പൂർണമായി അനുകരിക്കുകയുണ്ടായി. ബംഗേഴ്‌സ്‌ വിജയ്‌ എന്ന പേരിൽ മറ്റൊരു നോവലും ഇദ്ദേഹത്തിന്റേതായുണ്ട്‌.

കാളീപ്രസന്ന സിന്‍ഹയുടെ ഏറ്റവും ശ്രഷ്‌ഠമായ രചന സംസ്‌കൃതത്തിലുള്ള മഹാഭാരതത്തിന്റെ ബംഗാളി വിവർത്തനമാണ്‌ (1860-66). വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരു രക്ഷാധികാരി എന്ന നിലയിൽ വംഗദേശത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിൽ അറിയപ്പെടുന്ന ഇദ്ദേഹം 1870-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍