This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാല്‍സിഫെറോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:56, 24 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാല്‍സിഫെറോള്‍

Calciferol

ജീവകം D യുടെ മൂന്നു വിഭാഗങ്ങളില്‍ ഒന്ന്‌ (D2). സൂര്യപ്രകാശമേല്‌ക്കുമ്പോള്‍ മനുഷ-്യരുടെ ത്വക്കിലുള്ള കൊഴുപ്പില്‍ നിന്ന്‌ ഉദ്‌ഭവിക്കുന്നതാണ്‌ ആദ-്യത്തെത്‌. രണ്ടാമത്തെ ഇനമായ ഉ2 കാല്‍സിഫെറോള്‍ എന്ന്‌ അറിയപ്പെടുന്നു. എര്‍ഗോ കാല്‍സിഫെറോള്‍ എന്നാണ്‌ പൂര്‍ണമായ നാമം. D3 അഥവാ കോളികാല്‍സിഫെറോള്‍ ജന്തുക്കളുടെ കൊഴുപ്പില്‍ അടങ്ങിയിട്ടുള്ളതാണ്‌.

എര്‍ഗോകാല്‍സിഫെറോള്‍ നിറമില്ലാത്തതും പരലാകൃതിയിലുള്ളതുമായ ഒരു വസ്‌തുവാണ്‌. ഫോര്‍മുല: C23 H43 OH. ഇത്‌ പ്രകൃതിയില്‍ സാധാരണ കാണപ്പെടുന്നില്ല. കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഗുളികരൂപത്തിലും സസ്യ എണ്ണകളില്‍ വിലയിപ്പിച്ചും നിര്‍മിച്ചു വരുന്നു. ചെടികള്‍, യീസ്റ്റ്‌, കുമിളുകള്‍ തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള എര്‍ഗോസ്റ്റിറോളിനെ അള്‍ട്രാവയലറ്റ്‌ രശ്‌മി ഉപയോഗിച്ച്‌ D2 ആക്കി മാറ്റുകയാണ്‌ നിര്‍മാണരീതി. ജീവകം D യുടെ അഭാവംമൂലം കുട്ടികളില്‍ കണ(Rickets)യെും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലേഷ്യയും ഉണ്ടാകുന്നു. അസ്ഥി, പല്ല്‌ എന്നിവയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ ജീവകം D ആവശ്യമാണ്‌. കാത്സ്യം, ഫോസ്‌ഫറസ്‌ എന്നിവയുടെ ആഗിരണം ജീവകം D യാണ്‌ ത്വരിതപ്പെടുത്തുന്നത്‌. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ജീവകം ഉ കൂടുതലായി ആവശ്യമുണ്ട്‌. മേല്‌പറഞ്ഞ കാരണങ്ങളാല്‍ ജീവകം D2 ചികിത്സാരംഗത്ത്‌ വളരെയധികം പ്രയോജനപ്പെടുത്തുന്നു. ലപസ്‌ വള്‍ഗാരിസ്‌, ഓസ്റ്റിയോപോറോസിസ്‌ എന്നീ രോഗങ്ങളുടെ ചികിത്സയ്‌ക്കും D2 ഉപയോഗിക്കുന്നു. എന്നാല്‍ ഈ ജീവകം കൂടുതല്‍ കഴിക്കാന്‍ ഇടയായാല്‍ കാത്സ്യത്തിന്റെ ആധിക്യം (ഹൈപര്‍ കാല്‍സീമിയ) ഉണ്ടാകാനിടയുണ്ട്‌. നോ. ഓസ്റ്റിയോ മലേഷ്യ; കണ; ജീവകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍