This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറേറിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എറേറിയം
Erarium
പ്രാചീന റോമന്‍ ഖജനാവ്. സാറ്റേണ്‍ ദേവാലയത്തിലെ പൊതുസ്ഥല(Forum)ത്തിനും രേഖാലയ(Tabularium)ത്തിനും പടിഞ്ഞാറേ അറ്റത്തായി സ്ഥിതിചെയ്തിരുന്ന എറേറിയം ബി.സി. 78-ലാണ് നിർമിക്കപ്പെട്ടത്. നാണയങ്ങള്‍, വിലപിടിപ്പുള്ള ലോഹക്കട്ടി (സ്വർണവും വെള്ളിയും)കള്‍ എന്നിവയ്ക്കു പുറമേ പൊതു പ്രാധാന്യമുള്ള രേഖകളും കണക്കുകളും ഇവിടെ സൂക്ഷിച്ചിരുന്നു. റിപ്പബ്ലിക്കിന്റെ ആധിപത്യകാലത്ത് രണ്ട് ഖജാന്‍ജിമാരും ഗുമസ്തന്മാരും ചേർന്നാണ് എറേറിയത്തിന്റെ കാര്യങ്ങള്‍ നിർവഹിച്ചിരുന്നത്. എന്നാൽ എല്ലാം സെനറ്റിന്റെ നിയന്ത്രണത്തിനു വിധേയമായിരുന്നു. റോമന്‍ കോണ്സൽമാർക്കൊഴികെ, ആർക്കും തന്നെ സെനറ്റ് അധികാരപ്പെടുത്താതെ പണം നല്കുവാന് ഈ ഉദ്യോഗസ്ഥന്മാർക്ക് അവകാശമുണ്ടായിരുന്നില്ല. നികുതി പിരിവുകാരോ (പബ്ലിക്കാനി) മജിസ്ട്രറ്റുമാരോ സംഭരിക്കുന്ന തുക എറേറിയത്തിൽ അടച്ചിരുന്നു. ഇവിടെനിന്നാണ് പൊതുആവശ്യങ്ങള്‍ക്കുള്ള പണം നല്‍കിയിരുന്നത്.
ബി.സി. 27-ൽ റോമാചക്രവർത്തിയായ അഗസ്റ്റസ് എറേറിയത്തിന്റെ നിയന്ത്രണം പ്രിറ്റോർ (praetor) പദവിയിലുള്ള രണ്ട് മേലധികാരി (prefect)കേള്ക്കു നല്കി. എന്നാൽ ബി.സി. 23-ൽ രണ്ട് പ്രിറ്റോറുകളെത്തന്നെ ഇതിനായി പ്രത്യേകം നിയോഗിച്ചു. ക്ലോഡിയസ് ചക്രവർത്തി വീണ്ടും ഇത് പഴയപോലെ ഖജാന്ജിമാരുടെ ചുമതലയിലാക്കി. മൂന്നുവർഷ കാലാവധിയുള്ള ഇവരുടെ നിയമനം നടത്തിയിരുന്നത്. ചക്രവർത്തിതന്നെയായിരുന്നു പ്രിന്സെപ്സുകളുടെ ഭരണകാലത്ത് (ബി.സി. 27-എ.ഡി. 305) എറേറിയത്തിന്റെ പ്രാധാന്യം ക്രമേണ കുറഞ്ഞുവന്നു. ചക്രവർത്തി മാർ പ്രാദേശിക ഖജനാവു(Fisci)കളിൽനിന്നു നേരിട്ടു പണം എടുക്കാന്‍ തുടങ്ങിയതായിരുന്നു ഇതിനുകാരണം. പദവി വിട്ടൊഴിയാതിരുന്ന ഇവർക്ക് എറേറിയത്തോട് ഉത്തരവാദിത്ത്വമുണ്ടായിരുന്നില്ല. ഇവർക്ക് സ്വന്തമായ ഖജനാവും ആഡിറ്റുമുണ്ടായിരുന്നു.
എ.ഡി. 6-ൽ അഗസ്റ്റസ് എറേറിയം മിലിട്ടറി (aerarium military) എന്ന പേരിൽ രണ്ടാമത് ഒരു ഖജനാവ് സ്ഥാപിച്ചു. അന്നുമുതൽ ആദ്യഖജനാവ് എറേറിയം സാറ്റർണി (aerarium saturni) എന്ന പേരിൽ അറിയാന്‍തുടങ്ങി.