This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപിക്കിള്‍സ്‌ (ബി.സി. 5-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:17, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപിക്കിള്‍സ്‌ (ബി.സി. 5-ാം ശ.)

Epicles

പാശ്ചാത്യലോകത്തെ കൽക്കെട്ടുപണിയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ ഒരു വാസ്‌തുശില്‌പി. സിറാക്കൂസ്സിലെ അപ്പോളോ ദേവാലയത്തിന്റെ ചവിട്ടുപടികളിൽ എറ്റവും മുകളിലത്തെ പടിയിൽ കാണപ്പെടുന്ന ലിഖിതങ്ങളിൽ വാസ്‌തുശില്‌പിയായ ക്ലിയോമൈനസ്സിന്റെ പേരോടൊപ്പം കാണപ്പെടുന്ന ഈ നാമധേയം കൽക്കെട്ടുവിദഗ്‌ധനായ ഈ യവന ശില്‌പിയുടേതാണെന്നു കരുതിപ്പോരുന്നു. പില്‌ക്കാല യവനദേവാലയങ്ങളുടെ സവിശേഷതയായിത്തീർന്ന അങ്കണപരിവൃതസ്‌തൂപികാപംക്തി പശ്ചിമയവനലോകത്ത്‌ ആദ്യമായി കൽക്കെട്ടിൽ നിർമിച്ച ഒരു ശില്‌പിയെ പരാമർശിക്കുന്ന ഈ ലിഖിതം ബി.സി. 590-60 കാലഘട്ടത്തിലേതായിരിക്കണമെന്നു കരുതപ്പെടുന്നു. ബി.സി. 8-ഉം 7-ഉം നൂറ്റാണ്ടുകളിൽ പ്രചുരപ്രചാരം നേടിയിരുന്ന മരപ്പണി, കല്‌പണിക്കു വഴിമാറിക്കൊടുത്തുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു എപിക്കിള്‍സ്‌ ഭീമാകാരമായ സ്‌തൂപികകള്‍ പണിയാന്‍ തുടങ്ങിയത്‌. ഈ സ്‌തൂപികകള്‍ക്ക്‌ ഏതാണ്ട്‌ 12 മീ. ഉയരവും 3 മീ. വ്യാസവുമുണ്ടായിരുന്നു. എപിക്കിള്‍സിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍