This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എതുക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എതുക
ഒരു ശബ്‌ദാലങ്കാരം. പദ്യങ്ങളിലെ ഓരോ വരിയിലെയും ദ്വിതീയാക്ഷരങ്ങള്‍ ഒരുപോലെതന്നെ വരുന്ന പ്രാസവിശേഷത്തിനാണ് എതുക എന്നു പറയുന്നത്. "ദ്വിതീയാക്ഷരപ്രാസം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ദ്രാവിഡ ഭാഷകളിലാണ് ഇതു കൂടുതലായി പ്രയോഗിച്ചുവരുന്നത്. ലീലാതിലകകാരന്‍ പാട്ടിന് ലക്ഷണം കൊടുക്കുന്നതുതന്നെ
ദ്രവിഡ സംഘാതാക്ഷരനിബദ്ധം
എതുകമോനവൃത്ത വിശേഷയുക്തം എന്നാണ്. "മോന' ആദ്യാക്ഷരപ്രാസമാണ്. രാമചരിതം, ഭാരതമാല, കണ്ണശരാമായണം, രാമകഥാപ്പാട്ട്, ഭാഷാ ഭഗവദ്‌ഗീത എന്നീ കൃതികളിൽ എതുക പൂർണമായും പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.
ഉദാ. എല്ലാജാതിയും ഇന്നിതു ചൊല്ലാന്‍ ഏതും കുറവില്ലെന്നെപ്പോലെ ചൊല്ലാകിന്നവരിതിനൊരുദോഷം ചൊല്ലുകയില്ല സഹൃജ്ജനസംഗാൽ നല്ലാചാരിയരൊന്നെയുമൊന്നും നന്നെന്നൊഴിച്ചൊല്ലാർ; ഏതും കല്ലാതവർ പിഴ ചൊന്നതു കൊണ്ടൊരു കാര്യവിരോധമിതിന്നിനവാരാ (കണ്ണശരാമായണം, ബാ.കാ. ശ്ലോ. 51) തരതലന്താനളന്താ, പിളന്താ പൊന്നന്‍ തനകചെന്താർ, വരുന്താമൽ വാണന്‍തന്നെ ക്കരമരിന്താ, പൊരുന്താനവന്മാരുടെ കരിളരിന്താ, പുരാനേ! മുരാരീ കണാ ഒരു വരന്താപരന്താമമേ, നീ കനി- ന്തുരകചായീ പിണിപ്പണ്ണംനീന്താവണ്ണം; ചിരതരന്താള്‍ പണിന്തേനയ്യോ! താങ്കെന്നെ ത്തിരുവനന്താപുരന്തങ്കുമാനന്തനേ (രാമചരിതം)
എന്ന രാമചരിതം ശ്ലോകവും എതുകയ്‌ക്ക് ഉദാഹരണമാണ്. മണിപ്രവാളകവിതയിൽ കേരളവർമ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കവികള്‍ ദ്വിതിയാക്ഷരപ്രാസം നിർബന്ധമാണ് എന്നുവാദിച്ചു. ഇതിനെതിരായി കവികള്‍ പ്രാസദീക്ഷയിൽ മനസ്സുവച്ചാൽ അർഥചമത്‌കാരവും ഭാവസ്‌ഫുരണവും നഷ്‌ടപ്പെടുമെന്ന് ഏ.ആർ. രാജരാജവർമ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ പുരോഗമനാശയഗതിക്കാർ വാദിച്ചു. 20-ാം ശതകത്തിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഈ പ്രാസവാദത്തെക്കുറിച്ചുതന്നെ ഒരു ശ്ലോകമുണ്ട്-
"പ്രാസം വേണ്ടൊന്നൊരാളും പരമിതകുവളരെ- ബ്‌ഭംഗിയാണെന്നു വീതായാസം പ്രാസം പ്രയോഗിപ്പൊരു കവിവരനും തങ്ങളിൽ പോരടിച്ചു; ആസംഗ്രാമത്തിൽ മധ്യസ്ഥത തടവി മഹാമാന്യനായ് വാണി ജിഹ്വാവാസം ചെയ്യുന്നൊരാള്‍ വന്നവരിരുവരെയും രാജിയാക്കിപ്പിരിച്ചു.'
(വി. ലതികുമാരി)