This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഗർടണ്‍, ആൽഫ്രഡ് (1886-1959)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എഗർടണ്‍, ആൽഫ്രഡ് (1886-1959)
Egerton, Alfred
ബ്രിട്ടീഷ് രസതന്ത്രജ്ഞന്. ലണ്ടനിൽ ഈറ്റണിലെ യൂണിവേഴ്സിറ്റി കോളജിൽ വിദ്യാഭ്യാസം ചെയ്തു. 1921-ൽ ഓക്സ്ഫഡിൽ താപഗതിക(thermodynamic) വിഭാഗത്തിൽ റീഡറായി ചേർന്നു. 1926-ൽ റോയൽ സൊസൈറ്റിയിലെ ഒരു ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടുകൊല്ലത്തിനുശേഷം അതിന്റെ കാര്യദർശിയായും സേവനമനുഷ്ഠിച്ചു. 1946-ൽ റാഫോർഡ് മെഡലിന് അർഹനായി. 1936 മുതൽ 52 വരെ ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ രസതന്ത്ര ടെക്നോളജിയുടെ പ്രാഫസറായി ജോലിചെയ്തു. 1949-59 കാലയളവിൽ ലണ്ടന്‍ സർവകലാശാലയിൽ എമിരറ്റഡ് പ്രാഫസറായിരുന്നു. 1954-ൽ ഇന്ത്യയിലെ കോമണ്‍വെൽത്ത് കൗണ്‍സിൽ ഫോർ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രീസ് റിസർച്ചിലെ ചെയർമാനുമായിരുന്നു 1959-ൽ അന്തരിച്ചു. രണ്ടാംലോകയുദ്ധകാലത്ത് ഇംഗ്ലണ്ടിലെ ശാസ്ത്രീയ സംരംഭങ്ങളെ സംഘടിപ്പിക്കുന്ന കാര്യത്തിൽ ഗണ്യമായ പങ്കുവഹിച്ചിരുന്നു. 1943-ൽ ഇദ്ദേഹത്തിനു സർ സ്ഥാനം ലഭിച്ചു. ഇദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകള് മുഖ്യമായും ദഹനം (combustion), ഇന്ധനം, ബാഷ്പമർദങ്ങള് എന്നിവയുടെ മണ്ഡലങ്ങളിലാണ്.