This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉംറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:03, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഉംറ

Umra

ഇസ്‌ലാമിലെ ഒരു ആരാധനാകർമം. സന്ദർശനം എന്നാണ്‌ "ഉംറ' എന്ന വാക്കിന്റെ ഭാഷാർഥം. സൗദി അറേബ്യയിൽ മക്കയിലെ കഅ്‌ബയിലാണ്‌ ഉംറ നിർവഹിക്കുന്നത്‌. വർഷത്തിലൊരിക്കൽ നടക്കുന്ന ഇസ്‌ലാമിലെ നിർബന്ധ കർമമാണ്‌ ഹജ്ജ്‌. ഹജ്ജിന്‌ നിശ്ചിത സമയം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാൽ ഉംറയ്‌ക്ക്‌ നിശ്ചിതനാളും സമയവും നിശ്ചയിച്ചിട്ടില്ല. ഹജ്ജിനോടൊപ്പമോ ഹജ്ജ്‌ ചെയ്‌ത ഉടനെയോ ഹജ്ജില്ലാത്തകാലത്തോ ഉംറ നിർവഹിക്കാവുന്നതാണ്‌. ഇസ്‌ലാമിക പ്രമാണമനുസരിച്ച്‌ ഹജ്ജ്‌ എന്ന പോലെ ജീവിതത്തിലൊരിക്കൽ നിർബന്ധമായി നിർവഹിക്കേണ്ട ഒരു പുണ്യകർമമാണ്‌ ഉംറ.

നാലു ഘടകങ്ങളടങ്ങിയതാണ്‌ ഉംറ: 1. "മീക്കാത്ത്‌' (നിർണിത സ്ഥലം)-ൽ നിന്ന്‌ ഇഹ്‌റാം കെട്ടൽ അഥവാ ഉംറയെ കരുതൽ, 2. തവാഫ്‌-കഅ്‌ബയെ ഏഴുപ്രാവശ്യം ചുറ്റുക അഥവാ പ്രദക്ഷിണം ചെയ്യുക, 3. സഫാ-മർവാ കുന്നുകള്‍ക്കിടയിൽ "സഅ്‌യ്‌' ചെയ്യുക അഥവാ നടക്കുക, 4. തലമുടി നീക്കുക. ഉംറയ്‌ക്കായി തുന്നിച്ചേർക്കാത്ത രണ്ടുവസ്‌ത്രങ്ങളാണ്‌ പുരുഷന്മാർ ധരിക്കേണ്ടത്‌, സ്‌ത്രീകള്‍ മുഖവും മുന്‍ കൈയും ഒഴികേയുള്ള ഭാഗങ്ങള്‍ പൂർണമായി മറയുന്ന വേഷം ധരിക്കണം; ഇഹ്‌റാം ചെയ്യുന്നത്‌ "മീക്കാത്തി'ൽ വച്ചുതന്നെയാവണം; തവാഫ്‌ തുടങ്ങുന്നത്‌ "ഹജറുൽ അസ്‌വദി'ൽനിന്നാകണം എന്നിങ്ങനെ ഉംറ ചെയ്യുന്നതിന്‌ ഏതാനും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്‌.

(പ്രാഫ. സയ്യദ്‌ മൊഹിയദ്ദീന്‍ ഷാ; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%82%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍