This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉമാദേവിത്തമ്പുരാട്ടി (1797 - 1836)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
05:54, 11 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ഉമാദേവിത്തമ്പുരാട്ടി (1797 - 1836)
വിദ്വാന്‍ കോയിത്തമ്പുരാന്‍ എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന കിളിമാനൂർ രാജരാജവർമയുടെ മാതാവ്. ഭാഗവതാർഥ കഥനത്തിൽ പ്രഗല്‌ഭനായിരുന്ന കിഴഞ്ചേരി നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു അവരുടെ ഭർത്താവ്. 1797-ലായിരുന്നു തമ്പുരാട്ടിയുടെ ജനനം. 1836-ൽ ചരമഗതി പ്രാപിച്ചു. പാർവതീറാണിയും സ്വാതിതിരുനാള്‍ മഹാരാജാവും ഇവരുടെ വൈദുഷ്യത്താൽ ആകൃഷ്‌ടരായി ഇവർക്കു പാരിതോഷികങ്ങള്‍ പലതും നല്‌കിയിരുന്നതായിക്കാണുന്നു. വിഷ്‌ണുമായാ ചരിതം എന്നൊരു ഓട്ടന്‍തുള്ളൽ തമ്പുരാട്ടി രചിച്ചിട്ടുണ്ട്.
""അംഗജരിപുതാനങ്ങൊരു ദിവസം മംഗലരൂപിണി മേനജയോടും മങ്ങാതങ്ങൊരു വനഭുവി ചെന്നതി ഭംഗിയിലോരോ ലീല തുടർന്നു.'' എന്നിങ്ങനെയാണ് അതാരംഭിക്കുന്നത്.