This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമാദേവിത്തമ്പുരാട്ടി (1797 - 1836)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമാദേവിത്തമ്പുരാട്ടി (1797 - 1836)

വിദ്വാന്‍ കോയിത്തമ്പുരാന്‍ എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന കിളിമാനൂർ രാജരാജവർമയുടെ മാതാവ്‌. ഭാഗവതാർഥ കഥനത്തിൽ പ്രഗല്‌ഭനായിരുന്ന കിഴഞ്ചേരി നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു അവരുടെ ഭർത്താവ്‌. 1797-ലായിരുന്നു തമ്പുരാട്ടിയുടെ ജനനം. 1836-ൽ ചരമഗതി പ്രാപിച്ചു. പാർവതീറാണിയും സ്വാതിതിരുനാള്‍ മഹാരാജാവും ഇവരുടെ വൈദുഷ്യത്താൽ ആകൃഷ്‌ടരായി ഇവർക്കു പാരിതോഷികങ്ങള്‍ പലതും നല്‌കിയിരുന്നതായിക്കാണുന്നു. വിഷ്‌ണുമായാ ചരിതം എന്നൊരു ഓട്ടന്‍തുള്ളൽ തമ്പുരാട്ടി രചിച്ചിട്ടുണ്ട്‌.

""അംഗജരിപുതാനങ്ങൊരു ദിവസം
	മംഗലരൂപിണി മേനജയോടും
	മങ്ങാതങ്ങൊരു വനഭുവി ചെന്നതി
	ഭംഗിയിലോരോ ലീല തുടർന്നു.''
എന്നിങ്ങനെയാണ്‌ അതാരംഭിക്കുന്നത്‌.
 
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍