This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസബെല (1451 - 1504)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇസബെല (1451 - 1504)
Isabella
1474 മുതൽ 1504 വരെ കസ്റ്റീൽ ഭരിച്ച രാജ്ഞി. കസ്റ്റീലിലെ ജോണ്‍ കകന്റെയും പോർച്ചുഗലിലെ ഇസബെലയുടെയും പുത്രിയായി 1451 ഏ. 22-നു ജനിച്ചു. ഇസബെല 1469-ൽ അരഗണിലെ ഫെർഡിനന്‍ഡ് കക-നെ വിവാഹം ചെയ്തതിനെത്തുടർന്ന് ഇരുവരും അരഗണ്‍-കസ്റ്റീൽ രാജ്യങ്ങള്‍ സംയുക്തമായി ഭരിക്കാന്‍ തുടങ്ങി. അരഗണിന്റെയും കസ്റ്റീലിന്റെയും സംയോജനത്തോടെയാണ് സ്പെയിനിന്റെ ഏകീകരണം പൂർത്തിയായത്. സ്പാനിഷ് നിയമം ക്രാഡീകരിച്ചതിലൂടെ നീതിന്യായനിർവഹണരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇസബെലയ്ക്കു കഴിഞ്ഞു. കസ്റ്റീലിൽ ആദ്യമായി മതവിചാരണ (Inquisition) നടപ്പിലാക്കിയത് ഇവരാണ്. കസ്റ്റീലിൽ നിന്ന് യഹൂദരെ കൂട്ടമായി പുറത്താക്കിയതും (1492) ഗ്രാനഡ പിടിച്ചെടുത്തതുമായിരുന്നു ഭരണകാലത്തെ മറ്റു പ്രധാന സംഭവങ്ങള്‍. ക്രിസ്റ്റഫർ കൊളംബസിന്റെ സാഹസിക സഞ്ചാരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിലൂടെ അമേരിക്കയിലെ സ്പാനിഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടത് ഇസബെലയാണ്. ഇസബെല 1504 ന. 26-ന് മെഡിന ദെൽ കാംപോയിൽ നിര്യാതയായി.