This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബെർട്ടൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആൽബെർട്ടൈറ്റ്
Albertite
എച്ച-ഷെയ്ലുകളുമായി ഇടകലർന്ന് നൈസർഗികമായി ലഭിച്ചുവരുന്ന ഒരു ഹൈഡ്രാ കാർബണ്‍ധാതു. കറുത്തിരുണ്ട ഈ പദാർഥത്തിന് ആസ്ഫാള്‍ട്ടിനോട് സാദൃശ്യമുണ്ട്; ആ.സാ. 1.07-1.10; എളുപ്പം ഉരുകുന്നില്ല: കാർബണ്‍ഡൈ സൽഫൈഡിൽ ലയിക്കുന്നില്ല. കാർബണ്‍ (79-80%), ഹൈഡ്രജന്‍ (7-13%), സൽഫർ (0-5%) എന്നിവയാണ് മുഖ്യ ഘടകങ്ങള്‍. ഓക്സിജന്‍, നൈട്രജന്‍ എന്നിവയും അല്പാമാത്രമായി ഉള്‍ക്കൊണ്ടിരിക്കും. തിളക്കമുള്ള ഈ പദാർഥം ടർപെന്റ്റൈനിൽ ഭാഗികമായേ ലയിക്കുകയുള്ളൂ; ഈ സ്വഭാവംകൊണ്ടാണ് ഇതിനെ ആസ്ഫാള്‍ട്ടിൽനിന്നും തിരിച്ചറിയുന്നത്. ന്യൂബ്രണ്‍സ്വിക്കിലെ (കാനഡ) ആൽബെർട്ട് ഖനികളിൽ കണ്ടെത്തിയതിനാലാണ് ആൽബെർട്ടൈറ്റ് എന്ന പേർ ലഭിച്ചത്. കാനഡ, യു.എസ്., ഫാക്ലന്ഡ് ദ്വീപുകള്‍, ജർമനി, ടാസ്മാനിയ, പ. ആഫ്രിക്ക എന്നിവിടങ്ങളിലാണ് ഇത് സമൃദ്ധമായി ഉള്ളത്. (വി. നാരായണന് നായർ)