This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽപൈന്‍ പർവതനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 2 മാര്‍ച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽപൈന്‍ പർവതനം

Alpine Orogeny

ടെർഷ്യറിയുഗത്തിന്റെ മധ്യഘട്ടത്തിൽ യൂറേഷ്യയിൽ അനുഭവപ്പെട്ട വ്യാപകമായ പർവതനപ്രക്രിയ (Orogeny). ആൽപ്‌സ്‌-ഹിമാലയന്‍ ശൃംഖല ഈ പ്രക്രിയയിലൂടെയാണ്‌ രൂപം കൊണ്ടത്‌. ഇതിനു സമകലാകിമായി വടക്കന്‍ അമേരിക്കാവന്‍കര പ്രാത്ഥാന (uplift) വേിധേയമായെങ്കിലും അവിടെ പർവതങ്ങള്‍ ഉണ്ടായില്ല. യൂറേഷ്യാവന്‍കരയുടെ പ്രതലം വ്യാപകമായ മാറ്റങ്ങള്‍ക്കു വിധേയമായി ഇന്നത്തെ നിലയിലായിത്തീർന്നത്‌ മധ്യ-ടെർഷ്യറി കാലഘട്ടത്തിലാണെന്നു പറയാം. അതിനുമുമ്പ്‌ ഇന്നത്തെ ആൽപ്‌സ്‌-ഹിമാലയന്‍ ശൃംഖല നിലകൊള്ളുന്ന പ്രദേശം ടെഥിസ്‌ (Tethys) െഎന്നറിയപ്പെടുന്ന ആഴംകുറഞ്ഞ സമുദ്രമായിരുന്നു. ക്രിറ്റേഷ്യസ്‌ കാലത്തിന്റെ അവസാനഘട്ടത്തിലാണ്‌ യൂറേഷ്യ പൊതുവായി പ്രാത്ഥാനപ്രക്രിയയ്‌ക്കു വിധേയമായത്‌. ഇതിന്റെ ഫലമായി ടെഥിസ്‌ കടലിന്റെ വ്യാപ്‌തി കുറഞ്ഞ്‌ അത്‌ കിഴക്കന്‍ സൈബീരിയയിലൂടെ ആർട്ടിക്കിലോളമെത്തുന്ന ആഴംകുറഞ്ഞ ഒരു ജലാശയമായിത്തീർന്നു. ഇയോസീന്‍ കാലഘട്ടത്തിൽ കടലുകളുടെ വ്യാപ്‌തി വീണ്ടും വർധിച്ചു; ടെഥിസ്‌ ഇന്നത്തെ യൂറേഷ്യയുടെ കുറുകേ അങ്ങോളമിങ്ങോളം വ്യാപിച്ചിരുന്നു. ഇത്തരത്തിൽ വ്യാപകമായ അവതലനം അനുഭവപ്പെട്ടിരുന്നുവെന്നതിന്‌ ജീവാശ്‌മപരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ഓലിഗോസീന്‍ സമുദ്രാതിക്രമണത്തിന്റെ കാലമായിരുന്നു. ടെഥിസ്സിന്റെ തീരഭാഗങ്ങളിൽ ഉള്‍ക്കടലുകള്‍, ചതുപ്പുകള്‍, ലാഗൂണുകള്‍ (lagoons)എന്നിവ ധാരാളമായി സൃഷ്‌ടിക്കപ്പെട്ടു; തുടർന്നുള്ള മയോസീന്‍ഘട്ടത്തിലാണ്‌ പർവതനപ്രക്രിയ തീവ്രമായി ആരംഭിച്ചത്‌. ആൽപ്‌സ്‌-ഹിമാലയന്‍ ശൃംഖല ക്രമേണ ഉയരുവാന്‍ തുടങ്ങി. അനേകായിരം സംവത്സരങ്ങളായി അടിഞ്ഞുകിടന്നിരുന്ന അവസാദങ്ങള്‍ മടങ്ങിഒടിഞ്ഞ്‌ മലനിരകളായിത്തീർന്നു.

പ്ലയോസീന്‍ കാലമായപ്പോഴേക്കും ഇന്നത്തെ മെഡിറ്ററേനിയന്‍ കടലൊഴിച്ചുള്ള ടെഥിസ്‌ പ്രദേശമൊന്നാകെ ജലോപരിഭാഗത്തേക്ക്‌ ഉയർന്നുകഴിഞ്ഞിരുന്നു: ആൽപ്‌സ്‌ ഹിമാലയന്‍ശൃംഖല ക്രമമായി ഉയർന്നുകൊണ്ടുമിരുന്നു. ഈ മടക്കുപർവതങ്ങളിന്മേലുള്ള അപരദനപ്രക്രിയയിലൂടെ താഴ്‌വാരപ്രദേശങ്ങളിൽ അവസാദങ്ങള്‍ അടിഞ്ഞുകൂടി. ഹിമാലയത്തിന്റെ തെക്കരികിൽ ഇങ്ങനെ രൂപംകൊണ്ട അവസാദങ്ങള്‍ വലനവിധേയമായി ഉയർന്ന്‌ ഇന്നത്തെ സിവാലിക്‌ കുന്നുകളായിത്തീർന്നു. ആൽപ്‌സ്‌-ഹിമാലയന്‍ ശൃംഖലയുടെ വളർച്ച താരതമ്യേന കുറഞ്ഞ കാലയളവിലായിരുന്നുവെന്നത്‌ ആൽപൈന്‍പർവതനത്തിന്റെ പ്രത്യേകതയാണ്‌. നോ: ആൽപ്‌സ്‌; ഹിമാലയം; ടെഥിസ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍