This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറ രാശി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
08:40, 17 ജൂണ്‍ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അറ രാശി
Ara Constellation
ദക്ഷിണഖഗോളത്തില്‍ വൃശ്ചികം-അപുസ് രാശികള്‍ക്കു മധ്യേ സ്ഥിതിചെയ്യുന്ന ശ്രദ്ധേയമല്ലാത്ത നക്ഷത്രരാശി. ഒരു ബലിപീഠത്തിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രങ്ങള്‍ α അറ, β അറ എന്നിവയാണ്. രണ്ടിനും 2.8 കാന്തിമാനം. NGC 6193 എന്ന വിവൃത നക്ഷത്രക്കൂട്ടം, NGC 6397 എന്ന ഗ്ലോബുലാര്‍ നക്ഷത്രക്കൂട്ടം എന്നിവയാണ് ഈ നക്ഷത്രരാശിയിലെ പ്രധാന കാഴ്ചകള്‍. നോ: നക്ഷത്രരാശികള്‍