This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അശ്വതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:59, 25 ഓഗസ്റ്റ് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
അശ്വതി
ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ആദ്യത്തേത്. ജ്യോതിഷത്തില്‍, ഫലപ്രവചനത്തിനായി ഗ്രഹനക്ഷത്രാദികളുടെ സ്ഥാനങ്ങള്‍ നിര്ണയിക്കുവാന് രാശിചക്രം പ്രയോജനപ്പെടുത്തുന്നു. ചന്ദ്രന്റെ രാശിസ്ഥിതി നിര്‍ണയിക്കുന്നതു നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍ കണക്കാക്കിയാണ്. രാശിചക്രത്തിലെ 12 രാശികളില് ആദ്യത്തേതായ മേടത്തിന്റെ ആരംഭം കുറിക്കുന്നത് ഈ നക്ഷത്രമാണ്.
മൂന്നു താരങ്ങളുടെ യോഗംകൊണ്ട് ആകാശത്തില്‍ അശ്വമുഖംപോലെയാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. ഓരോ നക്ഷത്രത്തിനും ദേവതയുണ്ടെന്നു ജ്യോതിഷത്തില്‍ കണക്കാക്കുന്നു. അതിന്‍പ്രകാരം ഇരട്ടകളും അതിസുന്ദരന്മാരും സുരലോകഭിഷഗ്വരന്മാരുമായ അശ്വനീദേവന്മാരാണ് ഈ നക്ഷത്രത്തിന്റെ ദേവതാസ്ഥാനം വഹിക്കുന്നത്.
(പ്രൊഫ. എസ്.കെ. പെരിനാട്)