This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോബി, മാര്‍ക് (1890-1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:02, 3 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോബി, മാര്‍ക് (1890-1976) ഠീയല്യ ങമൃസ അമേരിക്കന്‍ ചിത്രകാരന്‍. 1890 ഡി. 11-ന് സെന്റര്‍ വില്ലയില്‍ ജനിച്ചു. ഷിക്കാഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ടിലെ ശനിയാഴ്ച ക്ളാസ്സുകളില്‍നിന്നായിരുന്നു ആദ്യകാല ചിത്രകലാഭ്യസനം. 1911-ല്‍ ന്യൂയോര്‍ക്കിലെത്തി അവിടെ ഒരു ഫാഷന്‍ ഡിസൈനര്‍ ആയി ജോലി ചെയ്തു. 1917 വരെ ഇതേ ജോലി തുടര്‍ന്നു. ഇതിനിടയ്ക്കു കുറച്ചുകാലം ചിക്കാഗോയിലുമായിരുന്നു. 1917-ല്‍ ഇദ്ദേഹം തന്റെ പ്രഥമ ചിത്രപ്രദര്‍ശനം നടത്തി. ചാര്‍ക്കോള്‍ കാുെവരച്ച ഏതാനും ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. ഇക്കാലത്തൊന്നും ചിത്രകലാരംഗത്ത് ഉറച്ചുനില്‍ക്കണമെന്നോ, തന്റേതായ ശൈലി എന്തായിരിക്കണമെന്നോ ഇദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. ഒന്നാംലോകയുദ്ധാനന്തരം ടോബി ബഹായി വിശ്വാസിയായി മാറി. മനുഷ്യന്റെ ഏകത്വത്തില്‍ ഉദ്ഘോഷിക്കുന്ന ആ തത്ത്വചിന്ത പുതിയൊരു ചിത്രകലാ സങ്കേതത്തിന്റെ രൂപീകരണത്തിനു പ്രചോദനമേകി. ചൈനീസ് - ജാപ്പനീസ് ചിത്രകലകളില്‍ നിന്ന് അതിനുവേ കൂടുതല്‍ ഊര്‍ജവും അദ്ദേഹം സ്വായത്തമാക്കി. ബ്രോഡ്വേ എന്ന 1936-ലെ ചിത്രം ഈ ഭാവുകത്വമാറ്റത്തിന്റെ ദിശാഫലകമാണ്. 'കാലിഗ്രാഫി' എന്നറിയപ്പെടുന്ന കൈയ്യെഴുത്തുകലയുടെ ചുവടുപിടിച്ചായിരുന്നു ഇദ്ദേഹം പുതിയ ശൈലിക്കു ജന്മം നല്‍കിയത്. 1940 ആയപ്പോഴേക്കും ഇദ്ദേഹത്തിന്റെ അമൂര്‍ത്തമായ 'കാലിഗ്രാഫിക്' ശൈലി പൂര്‍ണ വളര്‍ച്ച പ്രാപിച്ചു. 'ഏര്‍ലി ലൈറ്റ്', 'ന്യൂയോര്‍ക്ക്' എന്നിവ അതിനു മകുടോദാഹരണങ്ങളാണ്. 1958-ല്‍ ഇദ്ദേഹത്തിന് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പെയിന്റിംഗ് പ്രൈസ് ലഭിച്ചു. 1976 ഏപ്രില്‍ 24-ന് ടോബി അന്തരിച്ചു. ടോബി, വില്യം ടോബിയാസ് റിംഗിള്‍ (1770 - ?) ഠീൌയല, ണശഹഹശമാ ഠീയശമ ഞശിഴഹല കേരളത്തിലെത്തിയ ആദ്യത്തെ പ്രൊട്ടസ്റ്റന്റ് മിഷണറി. 1770 ആഗസ്റ്റ് 8-ന് ജര്‍മനിയിലെ സിലിഷ്യയില്‍ ജനിച്ചു. ഹാല്ലെ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ലൂഥറന്‍ വിശ്വാസിയായിരുന്ന ഇദ്ദേഹം 1797-ല്‍ എസ്.പി.സി.കെ (സൊസൈറ്റി ഫോര്‍ ദ് പ്രൊപഗേഷന്‍ ഒഫ് ക്രിസ്റ്റ്യന്‍ നോളജ്) യുടെ മിഷണറിയായി കല്‍ക്കത്തയില്‍ (ഇപ്പോള്‍ കൊല്‍ക്കത്ത) വന്നുവെങ്കിലും ഇംഗ്ളിലേക്ക് വൈകാതെ മടങ്ങിപ്പോകിേവന്നു. 1803-ല്‍ എല്‍.എം.എസ്. (ലന്‍ മിഷന്‍ സൊസൈറ്റി) അംഗമാകുകയും 1804-ല്‍ വീും ഇന്ത്യയില്‍ മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ശരിയായ നാമം വില്യം ടോബിയാസ് റിംഗിള്‍ ടോബി (ണശഹഹശമാ ഠീയശമ ഞശിഴലഹമൌേയല) എന്നാണ്. ദക്ഷിണേന്ത്യയില്‍ തരങ്കംപാടി (ഠൃമിൂൌലയമൃ)യിലെ എസ്. പി.സി.കെ. യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഇദ്ദേഹം, തിരുവിതാംകൂറിലെ ആദ്യകാല ക്രൈസ്തവരിലൊരാളായ വേദമാണിക്കത്തിന്റെ അഭ്യര്‍ഥനയനുസരിച്ച് 1806 ഏ. -ല്‍ മൈലാടി ഗ്രാമത്തിലെത്തി. അവിടെ ഒരു ക്രൈസ്തവദേവാലയം പണിയുന്നതിനായി ദിവാന്റെ അനുമതിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്മൂലം മൈലാടിയില്‍ നിന്ന് പാളയംകോട്ടയിലേക്കുപോയി. അവിടെ മൂന്ന് വര്‍ഷം ചെലവഴിച്ചു. 1809-ല്‍ വീും മൈലാടിയിലെത്തി. അധികാരികളുടെ സമീപനത്തില്‍ പിന്നീട് വന്ന മാറ്റം ദേവാലയനിര്‍മാണത്തിന് അനുമതി ലഭിക്കുവാന്‍ കാരണമായി. 1816-ഓട് കൂടി ടോബി മൈലാടിയിലുള്‍പ്പെടെ ഏഴ് പ്രാര്‍ഥനാസമൂഹങ്ങള്‍ സ്ഥാപിച്ചു. എല്ലാ പ്രാര്‍ഥനാസമൂഹങ്ങളോടനുബന്ധിച്ചും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചിരുന്നു. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇംഗ്ളീഷ് വിദ്യാഭ്യാസം ലഭിക്കുവാന്‍ ഇത് സഹായകമായി. ബ്രിട്ടിഷ് റസിഡന്റായിരുന്ന കേണല്‍ മെക്കാളെപ്രഭു ടോബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു. ടോബി താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വിേയാണ് കൂടുതലും പ്രവര്‍ത്തിച്ചത്. ജനങ്ങളില്‍ അധികഭാരം ചുമത്തിയിരുന്ന ചില നികുതികള്‍ റദ്ദാക്കുവാന്‍ ഇദ്ദേഹം റസിഡന്റിനെ പ്രേരിപ്പിച്ചത് കൂടുതല്‍ ജനപ്രീതി നേടുവാനിടയാക്കി. അനാരോഗ്യംമൂലം ഇദ്ദേഹം കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദമാണിക്കത്തെ ചുമതലപ്പെടുത്തിയതിനുശേഷം 1816-ല്‍ കൊളംബി (ശ്രീലങ്ക)ലേക്കും പിന്നീട് മലാക്കയിലേക്കും പോയി. ഇദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മലയായിലെ കിരാതജാതിക്കാര്‍ ഇദ്ദേഹത്തെ കൊന്നുവെന്നും, മധ്യ ആഫ്രിക്കയിലെ നരഭോജികള്‍ 1820-ല്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും, ഈ രുവിധത്തിലുമല്ല, ഒരു കപ്പല്‍ യാത്രാമധ്യേ ഇദ്ദേഹം മരിക്കുകയാണുായതെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങള്ു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍