This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക്വില്‍, അലക്സി (1805-59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:47, 15 നവംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടോക്വില്‍, അലക്സി (1805-59)

ഠീരൂൌല്ശഹഹല, അഹലഃശ

ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും രാഷ്ട്ര മീമാംസകനും. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ചും ഫ്രഞ്ചുവിപ്ളവത്തെക്കുറിച്ചും ആധികാരിക ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 19-ാം ശ. -ത്തിലെ സാമൂഹിക ശാസ്ത്ര മേഖലയില്‍ ഈ ഗ്രന്ഥ ങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ഫ്രാന്‍സിലെ വെര്‍നിയൂലില്‍ (ഢലൃിലൌശഹ) 1805 ജൂല. 29-ന് ഒരു നോര്‍മന്‍ കുലീന കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. പൂര്‍ണനാമധേയം ചാള്‍സ് അലക്സി ദെ ടോക്വില്‍ (ഇവമൃഹല അഹലഃശ റലഠീരൂൌല്ശഹഹല) എന്നാണ്. പാരിസില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജഡ്ജിയായി നിയമിതനായി. അമേരിക്കന്‍ ശിക്ഷാസമ്പ്രദായത്തെപ്പറ്റി പഠിക്കാനായി ഇദ്ദേഹം 1831-ല്‍ യു.എസ്സിലേക്കു പോയി. ഇതോടൊപ്പം രാഷ്ട്രീയ പരിതഃസ്ഥിതിയെക്കുറിച്ചും പഠനം നടത്തി. ഒരു വര്‍ഷത്തിനുശേഷം മടങ്ങിയെത്തിയ ടോക്വില്‍ തന്റെ അമേരിക്കന്‍ പഠനങ്ങളെ ആധാരമാക്കി ഡെമോക്രസി ഇന്‍ അമേരിക്ക (ഉല ഹമ റല'ാീരൃമശേര ലി അാലൃശൂൌല) എന്ന 4 വാല്യങ്ങളുള്ള ഗ്രന്ഥം രചിച്ചു (1835-40). യു.എസ്. രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചുള്ള ഒരു വിശിഷ്ട കൃതിയാണിത്. മൊണ്ടെസ്ക്യൂവിനു (1689-1755) ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ ചിന്തകനെന്ന ഖ്യാതി ഈ ഗ്രന്ഥത്തിലൂടെ നേടിയെടുക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1839-ല്‍ ഇദ്ദേഹം ചേംബര്‍ ഒഫ് ഡെപ്യൂട്ടീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1848-ല്‍ ഫ്രാന്‍സില്‍ നടന്ന വിപ്ളവത്തില്‍ സോഷ്യലിസ്റ്റുകളുടെ പങ്കിനെ ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. 1849-ല്‍ നാഷണല്‍ അസംബ്ളിയുടെ വൈസ് പ്രസിഡന്റു പദവിയിലെത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാന്‍സിലെ രണ്ടാം റിപ്പബ്ളിക്കില്‍ 1849-ല്‍ കുറച്ചുകാലത്തേക്ക് ടോക്വില്‍ വിദേശകാര്യമന്ത്രിപദം വഹിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ചാള്‍സ് ലൂയി നെപ്പോളിയന്‍ (പില്ക്കാലത്ത് നെപ്പോളിയന്‍ കകക) അധികാരത്തില്‍ വരുന്നതിനെ ഇദ്ദേഹം എതിര്‍ത്തിരുന്നു. നെപ്പോളിയന്‍ 1851-ല്‍ അധികാരത്തില്‍ വന്നതോടെ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ജയില്‍ മോചിതനായശേഷം ഇദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുകയാണുണ്ടായത്. തുടര്‍ന്ന് ടോക്വില്‍ തന്റെ രണ്ടാമത്തെ മഹദ്ഗ്രന്ഥത്തിന്റെ രചനയിലേര്‍പ്പെട്ടു. ഫ്രഞ്ചുവിപ്ളവത്തെ സംബന്ധിച്ചുള്ളതായിരുന്നു ഇത്. ദി ഓള്‍ഡ് റെജൈം ആന്‍ഡ് ദ് റവല്യൂഷന്‍ (ഘ'അിരശലി ഞലഴശാല ല ഹമ ൃല'്ീഹൌശീിേ) എന്ന ഈ ഗ്രന്ഥം 1856-ല്‍ പ്രസിദ്ധീകരിച്ചു. 19-ാം ശ.-ലെ പ്രമുഖ ലിബറലിസ വക്താവായി ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. സമത്വവും (ലൂൌമഹശ്യ) സ്വാതന്ത്യ്രവും (ഹശയലൃ്യ) സമന്വയിപ്പിക്കുന്ന രാഷ്ട്രീയ സിദ്ധാന്തമായിരുന്നു ഇദ്ദേഹം പ്രചരിപ്പിച്ചത്. 1859 ഏ. 16-ന് ഇദ്ദേഹം കാനെസ്സില്‍ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ റികളക്ഷന്‍സ് (1893) എന്ന മറ്റൊരു ഗ്രന്ഥവും, ഗ്രന്ഥരൂപത്തിലാക്കിയ കത്തിടപാടുകളും യാത്രാക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍