This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടൂണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
10:10, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ടൂണ്‍
ഠവൌി
സ്വിറ്റ്സര്‍ലന്‍ഡിലെ ബേണ്‍ പ്രവിശ്യയില്‍പ്പെടുന്ന ഒരു പട്ടണം. ബേണ്‍ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബര്‍ലന്‍ഡ് പര്‍വതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).
മധ്യകാലഘട്ടത്തില്‍ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തില്‍പ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജര്‍മന്‍ഭാഷ
സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂണ്‍ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
2. സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു തടാകം. ടൂണ്‍ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (അമൃല) നദിക്കരയിലാണ് ടൂണ്‍ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൌകര്യങ്ങള്‍ ടൂണ്‍ തടാകത്തിലുണ്ട്. വിസ്തീര്‍ണം: 47 ച.കി.മീ.