This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാനിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:36, 26 സെപ്റ്റംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടാനിസ്

ഠമിശ

ഒരു പുരാതന ഈജിപ്ഷ്യന്‍ നഗരം. നൈല്‍നദീ ഡെല്‍റ്റയുടെ വ.കി. ഭാഗത്തായി മന്‍സിഹ് (ങമ്വിശസവ) തടാകത്തിനു തെ. പ. മാറി സ്ഥിതി ചെയ്യുന്നു. നാശോന്മുഖ മായിക്കൊണ്ടിരിക്കുന്ന ഈ പുരാതന നഗരം ഭാഗികമായി സാന്‍ (ടമി) മത്സ്യബന്ധനഗ്രാമം കൈവശപ്പെടുത്തിയിരിക്കുന്നു.

  അലക്സാഡ്രയുടെ സ്ഥാപനത്തിനു (ബി. സി. 332) മുമ്പുവരെ ടാനിസ് ഈജിപ്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. എ. ഡി. 174-ലെ റോമാസാമ്രാജ്യ വിരുദ്ധകലാപത്തെ തുടര്‍ന്ന് ഈ നഗരം നശിപ്പിക്കപ്പെട്ടു. ഈജിപ്തിലെ ഹൈകോസ് (ഒ്യസീ) രാജാക്കന്മാരുടെ (17-ാം ശ.) തലസ്ഥാനമായിരുന്ന ടാനിസ് 19-ാം രാജവംശത്തിന്റെ ആസ്ഥാനമായും, 21-ഉം, 23-ഉം രാജവംശങ്ങളുടെ ഉത്ഭവകേന്ദ്രമായും ചരിത്രത്തില്‍ അറിയപ്പെടുന്നു. ബൈബിളില്‍ സോവന്‍ (ദീമി) നഗരമെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ടാനിസ് ആണെന്ന് കരുതപ്പെടുന്നു. ഇവിടെ പുരാതന ആരാധനാലയങ്ങള്‍, പ്രതിമകള്‍ തുടങ്ങിയവയുടെ നിരവധി അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍