This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇസ്മസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇസ്മസ്
Isthmus
കടൽ ചൂഴ്ന്ന കരയിടുക്ക് വന്‍കരഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂഭാഗം. ഉത്തര-ദക്ഷിണ അമേരിക്കകളെ ബന്ധിപ്പിക്കുന്ന പനാമയും ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളെ അന്യോന്യം ബന്ധിപ്പിക്കുന്ന സൂയസും ഇസ്മസു(isthmus)കള്‍ക്ക് ഉദാഹരണങ്ങളാണ്. ജന്തുക്കളും സസ്യങ്ങളും ഒരു വന്‍കരയിൽ നിന്നു മറ്റൊരു വന്‍കരയിലേക്കു വ്യാപിക്കുന്നതിനുള്ള സാഹചര്യം ഇസ്മസുകളിലൂടെ സൃഷ്ടിക്കപ്പെടുന്നതിനാൽ സസ്യ-ജന്തു ഭൂമിശാസ്ത്രത്തിൽ ഇവയ്ക്ക് പ്രത്യേക പ്രാധാന്യം ഉണ്ട്. ഗ്രീസ് ഉപദ്വീപിനെ പെലപ്പൊണീസുമായി ബന്ധിപ്പിക്കുന്ന കോറിന്ത് ചരിത്രപ്രാധാന്യം നേടിയിട്ടുള്ള മറ്റൊരു കരയിടുക്കാണ്. ഭൗമായുസ്സിലെ നിശ്ചിതഘട്ടംവരെ ഇന്നത്തെ ബെറിങ് കടലിടുക്കിന്റെ സ്ഥാനത്ത് ഇടുങ്ങിയ ഒരു കരഭാഗം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഏഷ്യ-അമേരിക്കാ വന്‍കരകള്‍ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നുവെന്നും ഭൂവിജ്ഞാനികള്‍ കരുതുന്നു. ശ്രീലങ്കയെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്ന ഒരു ഇസ്മസ് (രാമസേതു) നിലവിലുണ്ടായിരുന്നതായും വിശ്വസിക്കപ്പെടുന്നു.