This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആപേക്ഷികാർദ്രത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
03:30, 23 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
ആപേക്ഷികാർദ്രത
Relative Humidity
ഒരു നിശ്ചിതതാപനിലയിൽ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയിൽ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാർദ്രത എന്നു പറയുന്നു.
കാലാവസ്ഥയിലും ജീവത്പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്പത്തിന് സാരമായ സ്വാധീനമുണ്ട്. ആപേക്ഷികാർദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്. ആർദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത് അളക്കുന്നതിന് ഉപയോഗിക്കുന്നു. നോ: ആർദ്രത (പ്രൊഫ. ടി.ബി. തോമസ്)