This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർത്തെമിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:53, 3 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആര്‍ത്തെമിസ്‌

Arthemis

വന്യജന്തുക്കള്‍, സസ്യപുഷ്‌ടി, ചാരിത്യ്രം, മൃഗയാവിനോദം, ശിശുജനനം എന്നിവയുടെ അധിഷ്‌ഠാനമൂർത്തിയായ യവനദേവത. യവന പുരാണേതിഹാസങ്ങളില്‍ ഏറ്റവും കൂടുതല്‍ സംസ്‌തുതയായ ആർത്തെമിസ്സിനെക്കുറിച്ചുള്ള സങ്കല്‌പങ്ങള്‍ക്ക്‌ വിവിധപ്രദേശങ്ങളിലും വിവിധ കലാസൃഷ്‌ടികളിലും വ്യത്യാസങ്ങള്‍ കാണാനുണ്ട്‌. എഫേസസ്സിലെ ആർത്തെമിസ്‌ ബഹുസ്‌തനിയാണ്‌; ആർത്തെമിസ്‌ ലോക്കിയ പ്രസവശുശ്രൂഷയില്‍ മാത്രം തത്‌പരയായ ഒരു സ്‌ത്രീജനസേവികയത്ര; യൂറിപ്പിഡിസിന്റെ ഹിപ്പൊലൈറ്റിസ്സില്‍ പ്രത്യക്ഷപ്പെടുന്ന ആർത്തെമിസ്‌ മൃഗയാവിനോദതത്‌പരയായ ഒരു കന്യകയും; വനാന്തരങ്ങളില്‍ മറ്റ്‌ അപ്‌സരസ്സുകളുമൊന്നിച്ച്‌ നർത്തനം ചെയ്യുന്ന ഒരു സ്വർലോകസുന്ദരിയെന്ന സങ്കല്‌പത്തിന്‌ പ്രായേണ സാർവത്രികത ലഭിച്ചിട്ടുണ്ട്‌.

ആർത്തെമിസ്‌

സ്യൂസ്‌(ജൂപ്പിറ്റർ)ദേവന്റെയും ലേതോ (പതോനാ) ദേവിയുടെയും യുഗ്മസന്തതികളില്‍ ഒന്നാണ്‌ ആർത്തെമിസ്‌ (മറ്റേത്‌ അപ്പോളോ). ഭാരതീയരുടെ സൂര്യദേവന്റെ പ്രതിച്ഛന്ദമെന്ന നിലയില്‍ ഉള്ള അപ്പോളോയുടെ സഹോദരീസ്ഥാനത്തു നില്‌ക്കുന്ന ആർത്തെമിസ്സിന്‌ ചന്ദ്രന്റെ പദവിയും ഗ്രീക്കുപുരാണങ്ങളില്‍ കല്‌പിക്കപ്പെട്ടിരിക്കുന്നു. അപ്പോളോയ്‌ക്ക്‌ ഭിഷഗ്വരസ്ഥാനമുള്ളതുപോലെ ആർത്തെ മിസ്സിനു പ്രസവശുശ്രൂഷികാസ്ഥാനവും ഉണ്ട്‌. മൃഗരൂപം ധരിച്ച ആരാധകന്മാർ ആർത്തെമിസ്സിനു നരബലി നടത്തിയിരുന്നു എന്ന പരാമർശം ചിലയിടത്തു കാണാം. ഹോമറുടെ ഇലിയഡ്ഡില്‍ അപ്പോളോയും ആർത്തെമിസും ചേർന്ന്‌ നിർണായകമായ പല ഭാഗങ്ങളും വഹിക്കുന്നുണ്ട്‌; ഒഡിസ്സിയിലാകട്ടെ, ആർത്തെമിസ്സിന്റെ സഹകാരിണി അഫ്രാഡൈറ്റാണ്‌. ഹോമർ ആർത്തെമിസ്സിനെ കേന്ദ്രമാക്കി ചില പ്രമകഥകള്‍ മെനഞ്ഞെടുത്തിട്ടുണ്ടെങ്കിലും പില്‌ക്കാല ഗ്രന്ഥകാരന്മാർ ഈ ദേവിയുടെ പാതിവ്രത്യനിഷ്‌ഠയ്‌ക്കാണ്‌ ഊന്നല്‍കൊടുത്തിട്ടുള്ളത്‌. കാലിമാക്കസ്‌, യൂറിപ്പിഡിസ്‌ തുടങ്ങിയ കവികള്‍ ഈ ദേവി ഒരു കോപമൂർത്തി കൂടിയായിരുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്‌; യവനവിശ്വാസപ്രകാരം വന്യപ്രകൃതിയെയും മനുഷ്യനുമായുള്ള വിരുദ്ധഭാവത്തെയുമാണ്‌ ഇത്‌ പ്രതീകാങ്ങകമായി പരാമർശിക്കുന്നതെന്ന്‌ വ്യാഖ്യാതാക്കള്‍ കരുതുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍