This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർവിന്‍ ഫൊണ്‍ സ്റ്റെന്‍ബക്‌ (1244-1318)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:59, 18 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എർവിന്‍ ഫൊണ്‍ സ്റ്റെന്‍ബക്‌ (1244-1318)

Erwin Von Steinbach

ജർമന്‍ വാസ്‌തുവിദ്യാവിദഗ്‌ധന്‍. മധ്യകാലഘട്ടത്തിലെ സമുന്നതനായ ജർമന്‍ ശില്‌പി എന്ന നിലയിലും പ്രസിദ്ധന്‍.

സ്റ്റ്രാസ്‌ബർഗ്‌ ദേവാലയം പോലെയുള്ള അത്യുദാത്തങ്ങളായ അനേകം ദേവാലയങ്ങള്‍ എർവിന്‍ നിർമിച്ചിട്ടുണ്ട്‌. എർവിന്റെ ശവകുടീരത്തിൽ കൊത്തിവച്ചിട്ടുള്ള വിവരങ്ങളിൽനിന്നാണ്‌ ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്‌. സ്റ്റ്രാസ്‌ബർഗ്‌ ദേവാലയത്തിന്റെ പടിഞ്ഞാറേ മുഖപ്പ്‌ എർവിനാണ്‌ സംവിധാനം ചെയ്‌തതെന്നു കരുതപ്പെടുന്നു. 1277-ൽ ആണ്‌ ഇതിന്റെ നിർമാണം തുടങ്ങിയത്‌. രണ്ടാമത്തെ മുഖപ്പ്‌ എർവിന്റെ രൂപകല്‌പനപ്രകാരം 20 മീ. വരെ കെട്ടിത്തീർത്തുവെങ്കിലും 1298-ലെ തീപിടിത്തം കാരണം നശിച്ചുപോയി. പിന്നീട്‌ ഇതു പുതുക്കിപ്പണിയേണ്ടിവന്നപ്പോള്‍ മറ്റു കലാകാരന്മാരുമായി ആലോചിച്ചാണ്‌ എർവിന്‍ രൂപകല്‌പന തയ്യാറാക്കിയത്‌. മുന്‍വശത്തെ മുഖപ്പിനുവേണ്ടി ഇദ്ദേഹം നിർമിച്ച "ട്രാസറി' ഗോഥിക്‌ ശൈലിയുടെ മികച്ച ഒരു ഉദാഹരണമാണ്‌. രണ്ട്‌ പുത്രന്മാരും ഒരു പുത്രിയുമാണ്‌ ഇദ്ദേഹത്തിനുണ്ടായിരുന്നത്‌. ഇവരും വാസ്‌തുവിദ്യയിൽ വൈദഗ്‌ധ്യം നേടിയിരുന്നു. എർവിന്‌ പൂർത്തിയാക്കാന്‍ കഴിയാതെപോയ ചില പണികള്‍ അദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാർ പൂർത്തിയാക്കുകയുണ്ടായി. എർവിന്റെ ശവകൂടീരവും പുത്രന്മാർ തന്നെയാണ്‌ നിർമിച്ചത്‌. സ്റ്റ്രാസ്‌ബർഗ്‌ ദേവാലയത്തെപ്പറ്റി ഗൊയ്‌ഥേ രചിച്ച കവിതയിൽ (1773) എർവിനെ പരാമർശിച്ചിട്ടുണ്ട്‌. ഇദ്ദേഹം 1318 ജനു-17-ന്‌ സ്റ്റ്രാസ്‌ബർഗിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍