This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാളീചരണ്‍, എൽവിന്‍ ഐസക്ക്‌ (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:31, 30 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാളീചരണ്‍, എൽവിന്‍ ഐസക്ക്‌ (1949 - )

Kallicharran, Alvin Issac

എൽവിന്‍ ഐസക്ക്‌ കാളീചരണ്‍

വെസ്റ്റ്‌ഇന്‍ഡീസ്‌ ക്രിക്കറ്റ്‌താരം. കൽക്കത്തയിൽനിന്ന്‌ വെസ്റ്റ്‌ ഇന്‍ഡീസിലേക്ക്‌ കുടിയേറിയവരാണ്‌ ഇദ്ദേഹത്തിന്റെ പൂർവികർ. ക്രിക്കറ്റ്‌ പ്രമികളുടെ ഇടയിൽ "കല്ലി' എന്നറിയപ്പെടുന്ന ഇദ്ദേഹം 1949 മാ. 21-നു ഗയാനയിൽ ജനിച്ചു. വാണിജ്യതത്ത്വം ഐച്ഛികമായെടുത്തു വിദ്യാഭ്യാസം പൂർത്തിയാക്കിയ കാളീചരണിന്‌ ബാല്യത്തിൽത്തന്നെ ക്രിക്കറ്റ്‌ കളിയോട്‌ ആഭിമുഖ്യമുണ്ടായിരുന്നു.

ഗയാനാടീമിലെ അംഗമായി 1966-ൽ ക്രിക്കറ്റ്‌ മത്സരരംഗത്തു കടന്ന കാളീചരണ്‍ പിന്നീട്‌ ഗയാനാ ടീമിന്റെ സ്‌കിപ്പർ ആയി. വെസ്റ്റ്‌ഇന്‍ഡീസിലെ മികച്ച കളിക്കാരിലൊരാളായ കന്‍ഹായ്‌ ആണ്‌ ഇദ്ദേഹത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ രംഗത്തേക്ക്‌ ആകർഷിച്ചത്‌. 1972-ൽ ന്യൂസിലന്‍ഡിൽവച്ചു നടന്ന ന്യൂസിലന്‍ഡ്‌-വെസ്റ്റ്‌ ഇന്‍ഡീസ്‌ മത്സരത്തിലൂടെയാണ്‌ ഇദ്ദേഹം ടെസ്റ്റ്‌ ക്രിക്കറ്റ്‌ രംഗത്തെത്തിയത്‌. ഇദ്ദേഹം 1973-74-ൽ ഇംഗ്ലണ്ടിനെതിരായി ബാംഗ്ലൂരിലും 1975-76-ൽ ഭാരതത്തിനെതിരായി പോർട്ട്‌ ഒഫ്‌ സ്‌പെയിനിലും 77-78-ൽ ആസ്റ്റ്രലിയയ്‌ക്കെതിരായി ബ്രിസ്‌ബേന്‍, ജമേക്ക എന്നിവിടങ്ങളിലും കളിച്ച്‌ കൂറ്റന്‍ സ്‌കോറുകള്‍ നേടിയിട്ടുണ്ട്‌. 1978-79-ൽ ഭാരതത്തിനെതിരെ നേടിയ 187 റണ്‍സാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ. 1975-ലും 79-ലും ലോകകപ്പ്‌ നേടിയ വെസ്റ്റിന്‍ഡീസ്‌ ടീമിൽ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍