This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഫുഗവോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:25, 17 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഇഫുഗവോ

Ifugao

ഇഫുഗവോ ജനതയുടെ മലഞ്ചരിവുകളിലെ നെൽപ്പാടം

ഫിലിപ്പീന്‍സിൽപ്പെട്ട ഉത്തരലൂസനിലെ മലയോരപ്രദേശത്ത്‌ അധിവസിക്കുന്ന ജനത. ജനസംഖ്യ: 1,80,711 (2011). കൃഷിയാണ്‌ ഇവരുടെ മുഖ്യമായ തൊഴിൽ. മലായ്‌ വംശജരായ ഇവർ ലൂസനിലെ മറ്റു ജനവിഭാഗങ്ങളെപ്പോലെ മലായോ പോളിനേഷ്യന്‍ ഭാഷയാണ്‌ സംസാരിക്കുന്നതെങ്കിലും സാംസ്‌കാരികമായി മറ്റു ജനവിഭാഗങ്ങളിൽനിന്നു വ്യതിരിക്തരായി വർത്തിക്കുന്നു. മലഞ്ചരിവുകളിൽ നെൽക്കൃഷി നടത്തുന്ന ഇഫുഗവോ ജനതയുടെ ജലസേചനസംവിധാനം ലോകപ്രസിദ്ധമാണ്‌. ഇക്കാര്യത്തിൽ ഇവർ വികസിപ്പിച്ചെടുത്തിട്ടുള്ള ലളിതമായ സാങ്കേതികത അദ്‌ഭുതാവഹമാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്വത്തിന്‌ ഉത്തമമാതൃകയായ ലൂസനിലെ നെൽപ്പാടങ്ങള്‍ 1995-ൽ യുണെസ്‌കോ ലോകപൈതൃക മേഖലയായി പ്രഖ്യാപിച്ചു. മലയോരങ്ങളിൽ അങ്ങിങ്ങായിട്ടാണ്‌ അവർ താമസിക്കുന്നത്‌. ഓരോ അധിവാസകേന്ദ്രത്തിലും 5 മുതൽ 10 വരെ കുടിലുകള്‍ ഉണ്ടായിരിക്കും. നെല്ലിനു പുറമേ മധുരക്കിഴങ്ങും കൃഷിചെയ്‌തുണ്ടാക്കുന്നു. പാവപ്പെട്ടവരുടെ മുഖ്യാഹാരം മധുരക്കിഴങ്ങാണ്‌. പന്നികളെയും കോഴികളെയും വളർത്തുന്ന ഇവർ ഈ ജന്തുക്കളെ മതപരമായ ബലികർമത്തിനും മറ്റ്‌ അനുഷ്‌ഠാനങ്ങള്‍ക്കും വേണ്ടിയാണ്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. കുടുംബബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്‌ സാമൂഹികസംഘടനകള്‍ ഉണ്ടാക്കിയിട്ടുള്ളത്‌. ഓരോ വ്യക്തിയും "കുടുംബബന്ധവൃത്ത'ത്തിന്റെ കേന്ദ്രബിന്ദുവാണ്‌. മൂന്നാം തലമുറവരെ ഈ വൃത്തത്തിൽ ഉള്‍പ്പെട്ടിരിക്കുന്നു. ഇവർക്കിടയിലെ തർക്കങ്ങള്‍ അംഗീകൃതനിയമങ്ങളിലൂടെ പരിഹരിക്കപ്പെടുന്നു. ധനികവിഭാഗങ്ങള്‍ കൂടെക്കൂടെ സത്‌കാരങ്ങള്‍ നടത്തി തങ്ങളുടെ അന്തസ്സ്‌ പ്രകടിപ്പിക്കുക പതിവാണ്‌. ഇഫുഗവോ വർഗക്കാർക്ക്‌ തനതായ ഒരു മതമുണ്ട്‌. ആയിരത്തിലേറെ ദൈവങ്ങളെ ഇവർ ആരാധിക്കുന്നു. രോഗം ബാധിക്കുമ്പോള്‍ ശാന്തിക്കായി ഇഷ്‌ടദേവതകളെ പ്രാർഥിക്കുന്നു. ദേവ പ്രീതിക്കുവേണ്ടി മദ്യവും മറ്റുവിഭവങ്ങളും അർപ്പിക്കുന്ന രീതിയും നിലവിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%AB%E0%B5%81%E0%B4%97%E0%B4%B5%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍