This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍വൈദ്യർ, കെ.സി. (1867 - 1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:05, 27 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഞ്ഞന്‍വൈദ്യർ, കെ.സി. (1867 - 1912)

കേരളീയ സാഹിത്യകാരന്‍. ഓച്ചിറ പാവുക്കര കുറക്കോട്ടു വഞ്ചിയിൽ കൊച്ചുകൃഷ്‌ണന്റെയും ആനയടി വീട്ടിൽ കൊച്ചിക്കാവമ്മയുടെയും മകനായി 1867-ൽ ജനിച്ചു. കുമ്മമ്പിള്ളി രാമന്‍പിള്ള ആശാന്‍, പി.കെ. കൃഷ്‌ണന്‍ വൈദ്യർ, വെളുത്തേരി കേശവന്‍ വൈദ്യർ എന്നിവരുടെ കീഴിൽ വൈദ്യശാസ്‌ത്രം പഠിക്കുകയും തുടർന്ന്‌ കായംകുളത്ത്‌ ഒരു വൈദ്യശാല തുറന്നുപ്രവർത്തിക്കുകയും ചെയ്‌തു. 1901-03 വരെ വനംവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. അതിനുശേഷം കൊല്ലത്ത്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ അധ്യാപകനായി.

കോകിലം, കനകമംഗലം എന്നീ തൂലികാനാമങ്ങളിൽ സാഹിത്യസൃഷ്‌ടി നടത്തി. അഹല്യാമോക്ഷം, രുക്‌മിണീസ്വയംവരം ഊഞ്ഞാൽപ്പാട്ട്‌, ശംബരവധം, കുചേലഗോപാലം അമ്മാനപ്പാട്ട്‌, വാസവദത്ത, മൂന്നു ഖണ്ഡകാവ്യങ്ങള്‍ എന്നിവയാണ്‌ കുഞ്ഞന്‍ വൈദ്യരുടെ പ്രധാന കൃതികള്‍. 1912-ൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍