This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽസിയൊണേസിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:00, 10 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആൽസിയൊണേസിയ

Alcyonacea

സീലന്ററേറ്റ (Coelenterata) ജന്തുഫൈലത്തിലുള്‍പ്പെടുന്ന ആൽസിയൊണേറിയ ഉപവർഗത്തിലെ ഒരു ഗോത്രം (Order). സോഫ്‌റ്റ്‌ കോറലുകള്‍ ഉള്‍പ്പെട്ട ഒരു ഗോത്രമാണിത്‌. മഞ്ഞയോ തവിട്ടോ ഒലീവ്‌ നിറമോ ഉള്ള കോളനികളാണ്‌ ഇവയുടേത്‌. മിക്കവയും ബലമുള്ള എന്തെങ്കിലും വസ്‌തുക്കളിൽ ഉറപ്പിക്കപ്പെട്ട നിലയിലുള്ള സ്ഥാനബദ്ധജീവികളാണ്‌; അപൂർവം ചിലയിനങ്ങള്‍ മണലിലോ ചെളിയിലെ സ്വതന്ത്രജീവിതം നയിക്കുന്നവയായുമുണ്ട്‌. ശരീരകലയായ മീസോഗ്ലിയയിൽ ചിതറിക്കിടക്കുന്ന നീളമുള്ള ചെറുഘടകങ്ങള്‍ (Sclerites) ആണ്‌ ഇവയുടെ അസ്ഥിഭാഗങ്ങള്‍. മാംസളമായ ഒരു പൊതുകലയിൽനിന്നും കോളനിയിലെ അംഗങ്ങള്‍ വെളിയിലേക്കു തള്ളിനില്‌ക്കുന്നു; ഈ പൊതുകല പല ജീവികളിലും പല ആകൃതിയിലായിരിക്കും.

ജനനഗ്രന്ഥികള്‍ (Gonads) രൂപമെടുക്കുന്നത്‌ ആന്ത്രയോജിനി(Mesentery)കളിലാണ്‌; ഇത്‌ ഉള്ളിലേക്ക്‌ തൂങ്ങിക്കിടക്കുന്നു. ആന്തോമാസ്റ്റസ്‌ (Anthomastus), സൊർക്കോഫൈറ്റണ്‍ (Sarcophyton), ലോബോഹൈറ്റം (Lobohytum) എന്നിവ ദ്വിരൂപി(Dimorphic)കളാണ്‌; പുതിയ പോളിപ്പുകള്‍ അലൈങ്‌ഗിക പ്രജനനം വഴിയും ഉണ്ടാവാറുണ്ട്‌. പ്രതാംഗുലികള്‍ (Dead man's fingers)എന്ന്‌ വിളിക്കപ്പെടുന്നതും ബ്രിട്ടിഷ്‌ ദ്വീപസമൂഹത്തിൽ സുലഭമായതുമായ ആൽസിയോണിയം ഡിജിറ്റേറ്റം എന്ന കോറൽ ഈ ഗോത്രത്തിന്റെ ഒരു നല്ല ഉദാഹരണമാണ്‌; റ്റ്യൂബിപ്പോറ (Tubipora), ഹെലിപ്പോറ (Helipora) എന്നിവയും ഈ ഗോത്രത്തിൽ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍