This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിമാപൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
09:50, 2 മാര്‍ച്ച് 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദിമാപൂര്‍
ഉശാമുൌൃ
നാഗാലന്‍ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തായി വ്യാപിച്ചുകിടക്കുന്ന ദിമാപൂര്‍ ജില്ലയ്ക്ക് 972 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 3,08,382 (2001); ജനസാന്ദ്രത: 333/ച.കി.മീ. (2001); അതിരുകള്‍: വടക്കും പടിഞ്ഞാറും അസം സംസ്ഥാനം, കിഴക്കും തെക്കും കൊഹിമ ജില്ല.
മുമ്പ് കൊഹിമജില്ലയുടെ ഭാഗമായിരുന്ന ദിമാപൂര്‍ പ്രദേശം 1997-ല്‍ ആണ് പുതിയ ജില്ല ആയത്. മലയടിവാരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ നദികളില്‍ പ്രമുഖ സ്ഥാനം ധാന്‍സിരിക്കാണ്. ഭൂപ്രകൃതിക്കനുസൃതമായി തട്ടുകൃഷിക്കും മാറ്റക്കൃഷിക്കുമാണ് ഇവിടെ പ്രചാരം. നെല്ലാണ് മുഖ്യ വിള; ചേന, ചോളം, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയും പഴം, പച്ചക്കറി എന്നിവയും ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളര്‍ത്തലാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവന മാര്‍ഗം.
തുന്നല്‍, ചായംമുക്കല്‍, ചൂരല്‍വ്യവസായം, ലോഹപ്പണി, കളിമണ്‍വ്യവസായം തുടങ്ങിയവ ദിമാപൂര്‍ ജില്ലയിലെ പ്രധാന പരമ്പരാഗത-കുടില്‍ വ്യവസായങ്ങളാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഷാളുകള്‍, ബാഗുകള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ വിപണനസാധ്യതയാണുള്ളത്. 1988-ല്‍ പ്രവര്‍ത്തനം ആരംഭിച്ച യന്ത്രവത്കൃത ഇഷ്ടിക പ്ളാന്റിനു പുറമേ പഞ്ചസാര മില്‍, ടി.വി. അസംബ്ളി യൂണിറ്റ്, ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങിയവയും ദിമാപൂരില്‍ പ്രവര്‍ത്തിക്കുന്നു.
റോഡ്-റെയില്‍-വ്യോമ ഗതാഗത സൌകര്യങ്ങള്‍ ദിമാപൂര്‍ ജില്ലയില്‍ ലഭ്യമാണ്. ദേശീയപാത 39 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. ദിമാപൂര്‍ പട്ടണത്തെ കൊല്‍ക്കത്ത, ഗുവാഹത്തി നഗരങ്ങളുമായി വ്യോമമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു ആര്‍ട്സ് കോളജും 9 സെക്കന്‍ഡറി സ്കൂളുകളും ഉള്‍പ്പെട്ടതാണ് ദിമാപൂര്‍ ജില്ലയുടെ വിദ്യാഭ്യാസ മേഖല. ജനങ്ങളില്‍ ഭൂരിഭാഗവും ഗിരിവര്‍ഗക്കാരാണ്. നാഗഭാഷയും ഉപഭാഷകളും പ്രചാരത്തിലുള്ള ദിമാപൂരില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ നിവസിക്കുന്നു.
16-ാം ശ. വരെ അസം ഭരിച്ചിരുന്ന കചാരികളുടെ (ഇമരവമൃശ) ആസ്ഥാനം ദിമാപൂര്‍ ആയിരുന്നു എന്നാണ് അനുമാനം. ആധുനിക നഗരമായ ദിമാപൂരില്‍നിന്ന് കുറച്ചകലെ മാറി ധാന്‍സിരി നദിക്കരയിലുള്ള ഘോരവനാന്തരങ്ങളില്‍നിന്ന് പുരാതന നഗരത്തിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.