This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാവണ്‍ഗെരെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
11:03, 25 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
ദാവണ്‍ഗെരെ
ഉമ്മിഴലൃല
കര്‍ണാടക സംസ്ഥാനത്തില്‍പ്പെടുന്ന ഒരു താലൂക്കും പട്ടണവും. ബാംഗ്ളൂരിന് 240 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദാവണ്‍ഗെരെ സംസ്ഥാനത്തിലെ ഒരു മുഖ്യ വ്യാവസായിക-വാണിജ്യകേന്ദ്രം കൂടിയാണ്.
കര്‍ണാടകയിലെ ചിത്രദുര്‍ഗാ ജില്ലയില്‍പ്പെട്ട ദാവണ്‍ഗെരെയുടെ ഭൂരിഭാഗവും സമതലപ്രദേശമാണ്. ധാരാളം വ്യവസായങ്ങള്‍ ഈ പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. എണ്ണമില്ലുകള്, വനസ്പതി ഉത്പാദനകേന്ദ്രങ്ങള്‍, നിലക്കടല സംസ്കരണശാലകള്‍ എന്നിവകൂടാതെ അനേകം വസ്ത്രനിര്‍മാണശാലകളും ദാവണ്ഗെരെയിലുണ്ട്. കൈത്തറി-കമ്പിളി-പരുത്തി തുണിത്തരങ്ങള്‍ക്ക് ഏറെ പ്രസിദ്ധമാണിവിടം. പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് തുണിമില്ലുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വനസ്പതി, നിലക്കടല എണ്ണ, തുണിത്തരങ്ങള്‍ മുതലായവയാണ് ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. കന്നുകാലിവളര്‍ത്തല്‍ പ്രധാന ഉപജീവനമാര്‍ഗമാണ്. മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ് എന്നിവയുള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.