This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തോം, ഫ്രെഡറിക് റെനെ (1923 - 2002)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തോം, ഫ്രെഡറിക് റെനെ (1923 - 2002)
ഠവീാ, എൃലറലൃശര ഞലില
ഫീല്‍ഡ്സ് മെഡല്‍ ലഭിച്ച (1958) ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞന്‍. ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍ ജ്യാമിതിയുടെ ആധുനിക വിഭാഗമായ ടോപ്പോളജിയിലാണ്. 1923 സെപ്. 2-ന് ഫ്രാന്‍സിലെ മൊണ്ടേബെല്യാഡില്‍ ജനിച്ചു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന ഇദ്ദേഹം സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്കോളര്‍ഷിപ്പിന് അര്‍ഹനായി. മൊണ്ടേബെല്യാഡിലെ പ്രൈമറി സ്കൂള്‍ (1931), ബെയര്‍ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഗണിതശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദപഠനം നടത്തി. 1951-ല്‍ ഡോക്ടറേറ്റ് ബിരുദം നേടി. തുടര്‍ന്ന് ഫ്രാന്‍സിലെ ഗ്രേനോബിള്‍ (1953-54), സ്ട്രാസ്ബര്‍ഗ് (1954-63) എന്നിവിടങ്ങളിലും 1964 മുതല്‍ ബുര്‍സ്-സുര്‍-വൈവെറ്റെയിലെ ഹൌട്ട്സ് ഇറ്റുഡ്സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഗണിതശാസ്ത്ര പ്രൊഫസറായി തോം ഔദ്യോഗിക സേവനമനുഷ്ഠിച്ചു.
അവകലന ടോപ്പോളജി (ഉശളളലൃലിശേമഹ ീുീഹീഴ്യ) ആയിരുന്നു തോമിന്റെ പ്രധാന ഗവേഷണമേഖല. ചില പ്രത്യേകതകള്‍ പാലിക്കുന്ന ടോപ്പോളജീയ തലങ്ങള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിലാണ് ഇദ്ദേഹം തത്പരനായത്. ഈ പഠന നിരീക്ഷണങ്ങളില്‍നിന്ന് ആവിഷ്കരിക്കപ്പെട്ടതാണ് ഇദ്ദേഹത്തിന്റെ കറ്റാസ്ട്രഫി സിദ്ധാന്തം (ഇമമേൃീുവശര വേല്യീൃ). ഭൂപ്രകൃതിയില്‍ വ്യതിയാനങ്ങളുണ്ടാക്കുന്നവിധം ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രത്യേക പ്രക്രിയകളുടെ ഗണിതീയ മാതൃകകളെ സംബന്ധിച്ച പഠനമാണ് കറ്റാസ്ട്രഫി സിദ്ധാന്തം. നിരവധി വ്യത്യസ്ത പ്രതിഭാസങ്ങളില്‍ ഈ സിദ്ധാന്തം പ്രയോഗിക്കാവുന്നതാണ്. കടലില്‍ കപ്പലുകള്‍ നിലയുറപ്പിക്കുന്നതും മറിയുന്നതുമായ അവസ്ഥകള്‍, പാലങ്ങള്‍ക്കുണ്ടാകുന്ന തകര്‍ച്ച, ജന്തുക്കളുടെ ചില പ്രത്യേക സ്വഭാവവിശേഷങ്ങള്‍, ജയിലുകളില്‍ തടവുപുള്ളികളിലെ അനിയന്ത്രിതമായ അക്രമാസക്തി തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഈ സിദ്ധാന്തം പ്രയോജനപ്പെടുന്നു. ടോപ്പോളജിയിലെ ചില സവിശേഷ വിഭാഗങ്ങളെക്കുറിച്ചുള്ള തോമിന്റെ പഠനങ്ങളാണ് കോബോര്‍ഡിസം തിയറിയില്‍ അടങ്ങിയിട്ടുള്ളത്. ഈ മേഖലയിലെ തോമിന്റെ പ്രമേയമാണ് തോം ട്രാന്‍സ്വേഴ്സാലിറ്റി തിയറം. ഈ ഗവേഷണ നിരീക്ഷണങ്ങളാണ് ഇദ്ദേഹത്തെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കിയത്. ഇതു കൂടാതെ 1974-ല്‍ ഡി ലാ വില്ലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്രാന്‍ഡ് പ്രൈസും നേടിയിട്ടുണ്ട്. 1990-ല്‍ ലണ്ടന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ വിശിഷ്ടാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സ്ട്രക്ചറല്‍ സ്റ്റബിലിറ്റി ആന്‍ഡ് മോര്‍ഫോജനിസിസ് (1972) ആണ് പ്രധാന കൃതി.
2002 ഒ. 25-ന് ഫ്രാന്‍സിലെ ബുര്‍സ്-സുര്‍-വൈവെറ്റെയില്‍ തോം നിര്യാതനായി.