This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡീയിസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡീയിസം
ഉലശാ
ദൈവത്തെ മനസ്സിലാക്കുവാന്‍ വേദഗ്രന്ഥങ്ങളിലൂടെയോ മറ്റുവിധത്തിലോ ഉള്ള വെളിപാടുകളെ (ഞല്ലഹമശീിേ) അല്ല, പ്രത്യുത സ്വന്തം ബുദ്ധിയേയും യുക്തിയേയും ആണ് ആശ്രയിക്കേണ്ടത് എന്നു പഠിപ്പിച്ചിരുന്ന പ്രത്യയശാസ്ത്രം. 17-ാം നൂറ്റാണ്ടിലായിരുന്നു ഈ ചിന്താപദ്ധതി രൂപം കൊണ്ടത്. ഡീയിസ്റ്റുകള്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. എന്നാല്‍ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം പ്രകൃതിദത്തമായ യുക്തിചിന്തയായിരിക്കണം, അല്ലാതെ അമാനുഷികമായ വെളിപാടുകള്‍ ആകരുത് എന്ന് ഇക്കൂട്ടര്‍ ചിന്തിച്ചിരുന്നു. സ്വര്‍ഗത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ ദൈവത്തില്‍ വിശ്വസിക്കുകയും അതേസമയം ക്രിസ്തുമതത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ഡീയിസം എന്ന് പീയറെ വിറെറ്റ് (ജശലൃല ഢശൃല) എന്ന ചിന്തകന്‍ വിശദീകരിച്ചിട്ടുണ്ട്.
ഡീയിസത്തിന്റെ ഉദ്ഭവം. പതിനേഴാം നൂറ്റാണ്ടില്‍ ഡീയിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുവാന്‍ പല കാരണങ്ങളും ഉണ്ടായിരുന്നു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ശക്തി പ്രാപിച്ചതോടുകൂടി ക്രൈസ്തവര്‍ക്ക് ബൈബിളിനോടുള്ള സമീപനത്തില്‍ മാറ്റം വന്നു. പ്രൊട്ടസ്റ്റന്റ് ചിന്താഗതിക്കനുസൃതമായി ബൈബിളിനെ വ്യാഖ്യാനിച്ചാല്‍ മാത്രമേ നിത്യരക്ഷ പ്രാപിക്കുവാനുള്ള മാര്‍ഗം തുറന്നുകിട്ടുകയുള്ളൂ എന്ന് പ്രൊട്ടസ്റ്റന്റുമാര്‍ പഠിപ്പിച്ചു. ബൈബിളിനെക്കുറിച്ചു പരമ്പരാഗതമായി കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി പുതിയ പ്രൊട്ടസ്റ്റന്റു സഭകള്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ യൂറോപ്പിലെ - വിശേഷിച്ചും ഇംഗ്ളണ്ടിലെ - ക്രൈസ്തവര്‍ ചിന്താക്കുഴപ്പത്തിലായി. പലരും പലവിധത്തില്‍ ബൈബിളിനെ വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ ബൈബിള്‍ യഥാര്‍ഥത്തില്‍ ദൈവനിവേശിത ഗ്രന്ഥമായിരുന്നോ എന്ന സംശയം തന്നെ അനേകം ക്രൈസ്തവരിലുണ്ടായി. പുരാതന ക്ളാസിക്കല്‍ സാഹിത്യഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്തമായൊരു പദവി ബൈബിളിനു നല്‍കുവാന്‍ ഇത്തരം ക്രൈസ്തവര്‍ക്കു പ്രയാസം നേരിട്ടു. മറ്റു സാഹിത്യഗ്രന്ഥങ്ങളിലുള്ളതുപോലെ ബൈബിളിലും ന്യൂനതകള്‍ ഉണ്ടെന്ന വസ്തുത ഇവര്‍ മനസിലാക്കി. ദൈവത്തെ കണ്ടെത്താന്‍ ബൈബിളിലെ ഉള്ളടക്കം അപര്യാപ്തമാണെന്ന് ഇവര്‍ക്കു ബോധ്യം വന്നു. സ്വന്തം അനുഭവങ്ങള്‍, സ്വന്തം യുക്തി ചിന്തകള്‍, സ്വന്തം ബുദ്ധിശക്തി എന്നിവയെ ആശ്രയിച്ചാല്‍ മാത്രമേ ദൈവത്തെക്കുറിച്ചു മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഇവര്‍ ദൃഢമായി വിശ്വസിച്ചു.
പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ വളര്‍ച്ച പ്രാപിച്ച പുതിയ ശാസ്ത്രീയ വിജ്ഞാനവും ഡീയിസ്റ്റ് ചിന്താഗതിയുടെ ഉദ്ഭവത്തിനു കാരണമായിത്തീര്‍ന്നു. ഇക്കാലത്തുണ്ടായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ പ്രപഞ്ചത്തെ സംബന്ധിച്ച അടിസ്ഥാന വിജ്ഞാനത്തില്‍ മാറ്റങ്ങളുണ്ടാക്കി. അതുവരെയും പ്രപഞ്ചത്തെക്കുറിച്ച് ജനങ്ങള്‍ പുലര്‍ത്തിയിരുന്ന വിജ്ഞാനം പരമ്പരാഗതമായി ക്രൈസ്തവ സഭ പഠിപ്പിച്ചിരുന്ന വിധത്തിലുള്ളതായിരുന്നു. ശാസ്ത്രീയ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ ജനങ്ങളില്‍ വളര്‍ത്തണമെങ്കില്‍, അതിനു മുന്‍പു ദൈവശാസ്ത്രത്തില്‍ത്തന്നെ ചില വ്യതിയാനങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ചിന്തകര്‍ ധരിച്ചു. ക്രൈസ്ത സഭയിലെ യാഥാസ്ഥിതികരായ ചിന്തകന്മാര്‍ പ്രപഞ്ചത്തെ സംബന്ധിച്ച നിലവിലുള്ള ധാരണകളില്‍ നിന്നും വ്യതിചലിക്കുവാന്‍ തയ്യാറായില്ല. വിജ്ഞാന കുതുകികളായ യൂറോപ്യന്മാരുടെ മുന്‍പില്‍ രണ്ടു പോംവഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ -- ഒന്നുകില്‍ പരമ്പരാഗത ദൈവശാസ്ത്രത്തെ തള്ളിപ്പറയുക, അല്ലെങ്കില്‍ നവീന ശാസ്ത്രീയ വിജ്ഞാനത്തെ തള്ളിപ്പറയുക. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമിയെ വലം വയ്ക്കുന്നുവെന്നായിരുന്നു പരമ്പരാഗത ദൈവശാസ്ത്രം പഠിപ്പിച്ചിരുന്നത്. എന്നാല്‍ നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ചലനത്തിനു കാരണം ഗുരുത്വാകര്‍ഷം (ഏൃമ്ശമേശീിേമഹ മൃമരശീിേ) ആണെന്നു കോപ്പര്‍നിക്കസ്, കെപ്ളര്‍, ഗലീലിയോ, ഐസക് ന്യൂട്ടന്‍ തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞപ്പോള്‍ അതിന്റെ പരിണിത ഫലമെന്നവണ്ണം, ദൈവം എന്നൊരു ശക്തി ഇല്ലെങ്കിലും പ്രപഞ്ചത്തിലെ ചലനങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് ചിന്തകര്‍ മനസ്സിലാക്കി. ഉറച്ചദൈവവിശ്വാസി ആയിരുന്ന ഐസക് ന്യൂട്ടന്‍ പുതിയൊരു ആശയം അവതരിപ്പിച്ചു. 'പ്രപഞ്ചത്തിന്റെ ഉത്പ്പത്തിക്കുകാരണം സര്‍വശക്തനായ ദൈവം തന്നെയാണ്. പ്രപഞ്ചസൃഷ്ടിക്കു ശേഷം സ്വയം ചലിക്കുന്നതിനുള്ള കഴിവ് നക്ഷത്രാദികള്‍ക്കു കൈവരുമെങ്കിലും, അവയുടെ ഗതിയില്‍ ഇടയ്ക്കിടെ ഉണ്ടാകാവുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനു കാലാകാലങ്ങളില്‍ ദൈവ സാന്നിധ്യവും ദൈവപരിപാലനവും ആവശ്യമാണ്' ഇതായിരുന്നു ഐസക് ന്യൂട്ടന്റെ ആശയം. എന്നാല്‍ ദൈവത്തിന്റെ ഇടപെടല്‍ കൂടാതെ തന്നെ പ്രപഞ്ചവസ്തുക്കള്‍ സ്വയം ചലിച്ചുകൊള്ളുമെന്ന് പില്ക്കാലത്ത് ഉരുത്തിരിഞ്ഞ 'ശക്തിതന്ത്രനിയമങ്ങള്‍' (ഘമം ീള ങലരവമിശര) തെളിയിച്ചു. അതിനെ തുടര്‍ന്ന്, പ്രപഞ്ചസൃഷ്ടിക്കു മാത്രമേ ദൈവത്തിന്റെ ആവശ്യം വേണ്ടി വരുന്നുള്ളൂ എന്ന ആശയത്തില്‍ ശാസ്ത്രജ്ഞന്മാര്‍ ഉറച്ചുനിന്നു. അന്യൂനശില്പി (ജലൃളലര അൃരവശലേര) ആയ ദൈവം സൃഷ്ടിച്ച പ്രപഞ്ചം അന്യൂനമാണെന്നും, ദൈവത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെടത്തക്കവിധം തകരാറുകള്‍ പ്രപഞ്ചത്തില്‍ ഉണ്ടാവുകയില്ലെന്നും ബഹുഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെട്ടു. അതായത്, അവരുടെ അഭിപ്രായത്തില്‍ ദൈവത്തിന് ഒരു സ്രഷ്ടാവിന്റെ ധര്‍മം (ഞീഹല) മാത്രമേ നിര്‍വഹിക്കാനുള്ളൂ. ദൈവം സൃഷ്ടിച്ച പ്രപഞ്ചം ഭൌതികനിയമ (ജവ്യശെരമഹ ഘമം)ങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ചലിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന് സര്‍വശക്തന്റെ പദവി നല്‍കാത്ത, അതേസമയം ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാത്ത, ഡീയിസ്റ്റ് ചിന്താഗതിയാണ് ഇവിടെ രൂപം കൊണ്ടത്.