This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഫ്ളുവന്‍സ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്‍ഫ്ളുവന്‍സ
Influenza
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധി. "ഫ്ളൂ' എന്നാണ് സാധാരണയായി ഇത് അറിയപ്പെടുന്നത്. ഇന്‍ഫ്ളുവന്‍സ ശ്വസനേന്ദ്രിയ വ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, വിറയൽ, തലവേദന, കടുത്ത ചുമ, മൂക്കൊലിപ്പ്, തൊണ്ടവീക്കം, വിശപ്പില്ലായ്മ, ശരീരമാസകലം പ്രത്യേകിച്ചും സന്ധികളിൽ വേദന, ക്ഷീണം എന്നിവയാണ് ഇന്‍ഫ്ളുവന്‍സയുടെ ലക്ഷണങ്ങള്‍. സാധാരണയായി ഇന്‍ഫ്ളുവന്‍സയെ ജലദോഷമായി തെറ്റിദ്ധരിക്കാറുണ്ടെങ്കിലും രോഗലക്ഷണങ്ങള്‍ ജലദോഷത്തിന്റേതിനെക്കാള്‍ ഗൗരവമേറിയതായിരിക്കും.
രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വായുവിലെത്തിച്ചേരുന്ന വൈറസുകള്‍ ആണ് പ്രധാനമായും രോഗം പരത്തുന്നത്. ആരോഗ്യവാനായ ഒരു മനുഷ്യന് ഈ മലിനവായു ശ്വസിക്കുന്നതോടൊപ്പം രോഗാണുക്കളും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു. രോഗാണുക്കള്‍ നിറഞ്ഞ പ്രതലത്തിൽ സ്പർശിക്കുന്നതും രോഗം പരത്താം. എന്നാൽ അണുനാശകങ്ങള്‍, സൂര്യപ്രകാശം എന്നിവയാൽ ഇന്‍ഫ്ളുവന്‍സാ വൈറസുകള്‍ നിഷ്ക്രിയമാകുമെന്നതിനാൽ കൈകള്‍ കൂടെക്കൂടെ കഴുകുന്നതും സൂര്യപ്രകാശമേൽക്കുന്നതും മറ്റും രോഗസംക്രമണത്തെ ഒരുപരിധിവരെ ചെറുക്കുന്നതിന് സഹായകമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുന്നതിലൂടെയും രോഗസംക്രമണം തടയാം ചരിത്രം. മനുഷ്യചരിത്രത്തിൽ പല കാലങ്ങളിലും ഇന്‍ഫ്ളുവന്‍സ ഒരു മഹാമാരിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, 1580-ൽ റഷ്യയിൽ ആരംഭിച്ച് യൂറോപ്പിലേക്ക് വ്യാപിച്ച ഇന്‍ഫ്ളുവന്‍സയാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യസംഭവം. 1918-ൽ യൂറോപ്പിൽ പടർന്നു പിടിച്ച് ഇരുപതുലക്ഷത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ "സ്പാനിഷ് ഇന്‍ഫ്ളുവന്‍സ'യാണ് ഇതുവരേക്കുമുണ്ടായതിൽവച്ച് ഏറ്റവും ഭീകരം. 1957-ലെ "ഏഷ്യന്‍ ഫ്ളൂ' യൂറോപ്പിൽ ഒന്നരലക്ഷത്തോളം ആളുകളുടെ ജീവനെടുത്തു. താരതമ്യേന കടുപ്പംകുറഞ്ഞ ഹോങ്കോങ് ഫ്ളൂ 1968-ൽ ഹോങ്കോങ്ങ് മുതൽ യൂറോപ്പ് വരെ വ്യാപിച്ചു. 1995-ൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം വ്യാപിച്ച പക്ഷിപ്പനി (H5N1) രോഗബാധിതമായ പക്ഷിയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും പക്ഷിയെ സ്പർശിക്കുന്നതിലൂടെയും മനുഷ്യരിലേക്ക് പകർന്ന് ദുരന്തം വിതച്ചു. 2009-ലെ പന്നിപ്പനി(H5N1) പനിയെന്ന് പൊതുവേ അറിയപ്പെട്ട ഇന്‍ഫ്ളുവന്‍സ ആയിരുന്നു ആധുനികകാലത്തെ ഒരു മഹാമാരി. ഓർതോമിക്സോവിറിഡേ കുടുംബത്തിൽപ്പെട്ട ആർഎന്‍എ വൈറസുകളാണ് ഇന്‍ഫ്ളുവന്‍സ രോഗകാരികള്‍. ഗ്ലൈക്കോ പ്രാട്ടീനുകളാൽ ആവൃതമായ ഒരു ആർ.എന്‍.എ. ജീനോമാണ് ഒരു ഇന്‍ഫ്ളുവന്‍സ വൈറസ് (ആർ എന്‍ എ വൈറസ്). ഹീം അഗ്ലൂട്ടിനിന്‍ (H), ന്യൂറാമിനിഡേസ് (N) എന്നിവയാണ് പ്രധാന ഗ്ലൈക്കോപ്രാട്ടീനുകള്. ഇതാണ് വൈറസിലെ ആന്റിജനിക പദാർഥങ്ങള്‍.
എ, ബി, സി എന്നിങ്ങനെ മൂന്ന് ടൈപ്പ് ഇന്‍ഫ്ളുവന്‍സ വൈറസുകളുണ്ട്. ഇന്‍ഫ്ളുവന്‍സാ വൈറസ് എ-യെ ആദ്യമായി കണ്ടെത്തുന്നതും വേർതിരിച്ചെടുക്കുന്നതും 1933-ലാണ്. ബിയും സിയും യഥാക്രമം 1940, 1949 വർഷങ്ങളിലായി കണ്ടെത്തി. പക്ഷികളിലും സസ്തനികളിലും രോഗം ഉണ്ടാക്കുന്നവയാണ്. ഈ വൈറസുകള്‍. എന്നാൽ ടൈപ്പ് ബി വൈറസ് വളരെ അപൂർവമായി മാത്രമേ ജന്തുക്കളെ ബാധിക്കുകയുള്ളു. എ വൈറസ് ഇവയിൽ ഏറ്റവും അപകടകാരി. ലോകവ്യാപകമായി പടർന്നുപിടിച്ച ഇന്‍ഫ്ളുവന്‍സകളിലെല്ലാം തന്നെ എ ടൈപ്പ് ആണ് രോഗഹേതു. ആന്റിജനിക പദാർഥങ്ങളുടെ ഘടനയിലെ വ്യത്യാസം അനുസരിച്ച് എ ടൈപ്പ് വൈറസിന് നിരവധി ഉപവിഭാഗങ്ങളുണ്ട്. 16 തരം ഹീംഅഗ്ലൂട്ടിനിനും ഒമ്പത് തരം ന്യൂറാമിനിഡേസും ആണ് ഉള്ളത്. ഈ ആന്റിജനിക പദാർഥങ്ങളിൽ ഏതാണ് അടങ്ങിയിരിക്കുന്നത് എന്നതാണ് ഒ1ച1, ഒ3ച2 തുടങ്ങിയ ഉപവിഭാഗങ്ങളെ ഇപ്രകാരം നാമകരണം ചെയ്തിരിക്കുന്നതിനടിസ്ഥാനം. പ്രധാനമായും ഒ1, 2, 3-ഉം ച1, 2-ഉം അടങ്ങുന്നതാണ് മനുഷ്യരിൽ രോഗകാരികളാകുന്ന എ വൈറസ് ഉപവിഭാഗങ്ങള്‍.
ജനിതക പുനർമിശ്രണം (genetic reassortment), മ്യൂട്ടേഷന് എന്നീ പ്രതിഭാസങ്ങളിലൂടെയാണ് പുതിയ വൈറസിനങ്ങള്‍ ഉടലെടുക്കുന്നത്. ഈ പുതിയ ഇനങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ ആയിരിക്കും ഉണ്ടാവുക. വിവിധ ഖണ്ഡങ്ങളടങ്ങിയ (segmented) ഘടനയോടുകൂടിയ ജനിതകദ്രവ്യമുള്ള വൈറസുകളിലാണ് ജനിതക പുനർമിശ്രണം കൂടുതലായി കണ്ടുവരുന്നത്. എട്ട് ആർ എന്‍ എ ഭാഗങ്ങളടങ്ങിയ ഇന്‍ഫ്ളുവന്‍സാ വൈറസിൽ ജനിതക പുനർമിശ്രണം സാധാരണയായി നടക്കുന്നു. ടൈപ്പ് എയിൽ ജനിതക പുനർമിശ്രണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ബി യിലാവട്ടെ താരതമ്യേന കുറവും. സീയിൽ ഒട്ടുംതന്നെ ഇല്ല എന്നു പറയാനാവും. മ്യൂട്ടേഷനുകളുടെയും മറ്റും ഫലമായി എ ടൈപ്പ് വൈറസിന്റെ ആന്റിജനിക സ്വഭാവത്തിൽ മാറ്റം വരുന്നതുമൂലം അവ നിലവിലുള്ള വൈറസുകളെക്കാള്‍ കൂടുതൽ പ്രതിരോധക്ഷമതയും തീവ്രതയും ആർജിക്കുന്നു. എ ടൈപ്പ് വൈറസുകള്‍ മഹാമാരികള്‍ക്ക് കാരണമാകുന്നത് ഇത് മൂലമാണ്.
ഇന്‍ഫ്ളുവന്‍സ വൈറസിന്റെ ഇന്‍ക്യുബേഷന്‍ കാലഘട്ടം (രോഗാണു പ്രവേശനത്തിനും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും ഇടയ്ക്കുള്ള കാലഘട്ടം) ഒന്നുമുതൽ മൂന്നുവരെ ദിവസമാണ്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പെട്ടെന്നായിരിക്കും. രോഗപ്രതിരോധശേഷി തീരെയില്ലാത്ത വ്യക്തികളിൽ ഇന്‍ഫ്ളുവന്‍സയുടെ തീവ്രത 70 ശതമാനത്തോളം വരാം. എന്നാൽ കുറഞ്ഞ അളവിലെങ്കിലുമുള്ള രോഗപ്രതിരോധശേഷി ജലദോഷത്തിനു സമാനമായ രോഗലക്ഷണങ്ങളേ ഉണ്ടാക്കുകയുള്ളൂ. ഇന്‍ഫ്ളുവന്‍സയുടെ രണ്ട് സങ്കീർണാവസ്ഥകളാണ് വൈറസ് മൂലമുണ്ടാകുന്ന ന്യൂമോണിയയും ബാക്റ്റീരിയൽ ന്യൂമോണിയയും. വൈറസ് ന്യൂമോണിയ വളരെ അപൂർവമായേ ഉണ്ടാകാറുള്ളൂവെങ്കിലും ഇതുമൂലമുണ്ടാകുന്ന മരണനിരക്ക് 25 മുതൽ 30 വരെ ശതമാനമാണ്. എന്നാൽ ഇന്‍ഫ്ളുവന്‍സയെ തുടർന്നുണ്ടാകുന്ന ബാക്റ്റീരിയൽ ന്യൂമോണിയ ഒരു സീസണിൽ ഇരുപതിനായിരം വരെ ആളുകളുടെ മരണത്തിനു കാരണമാകാം. പ്രായമായവരിലും ദീർഘകാലമായി ശ്വാസകോശരോഗങ്ങളുള്ളവരിലും ഇത്തരം ന്യൂമോണിയയ്ക്കുള്ള സാധ്യത വളരെക്കൂടുതലാണ്. കുട്ടികളിൽ ഇന്‍ഫ്ളുവന്‍സ ഗുരുതരമായാൽ അത് റെയിസ് സിന്ഡ്രാമിനു (Reye's Syndrome)കാരണമാകാം. ഛർദി, കരളിനുണ്ടാകുന്നക്ഷതം, അബോധാവസ്ഥ എന്നീ ലക്ഷണങ്ങളെ തുടർന്ന് ചിലപ്പോള്‍ മരണം സംഭവിക്കാം.
ആന്റിവൈറൽ ഔഷധങ്ങളാണ് ഇന്‍ഫ്ളുവന്‍സയുടെ ചികിത്സയിൽ പ്രധാനമായും ഉപയോഗിച്ചുവരുന്നത്. അഡമന്റേനുകളും ന്യൂറാമിനിഡേസ് ഇന്‍ഹിബിറ്ററുകളുമാണ് രണ്ടു പ്രധാന വിഭാഗം ആന്റിവൈറൽ മരുന്നുകള്‍. അഡമന്റോന്‍ വിഭാഗത്തിൽപ്പെട്ട ഔഷധങ്ങള്‍ ആതിഥേയ കോശത്തിനുള്ളിൽവച്ച് വൈറസ് അനാവൃതമാകുന്നതിനെയാണ് തടസ്സപ്പെടുത്തുന്നത്. രോഗബാധിത കോശത്തിൽനിന്ന് വൈറസ് പുറന്തള്ളപ്പെടുന്നത് ത്വരിതപ്പെടുത്തി ശ്വാസകോശത്തിലാകമാനം വൈറസ് വ്യാപിക്കുന്നതിന് വഴിയൊരുക്കുന്ന ന്യൂമാനിഡേസ് പ്രാട്ടീനിന്റെ പ്രവർത്തനം രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ഔഷധങ്ങള്‍ തടസ്സപ്പെടുത്തുന്നു.
ഇന്‍ഫ്ളുവന്‍സയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗം വാക്സിനേഷന് ആണ്. ആരോഗ്യവാനായ ഒരു വ്യക്തിയിൽ 70 മുതൽ 90 വരെ ശതമാനം ഇത് ഫലപ്രദമാണ്. പ്രായമുള്ളവരിലാകട്ടെ, വാക്സിനേഷന് 60 ശതമാനം വരെ രോഗസാധ്യത കുറയ്ക്കും. വർഷന്തോറുമാണ് വാക്സിന് നൽകിവരുന്നത്. ലോകാരോഗ്യസംഘടനയുടെ നിർദേശമനുസരിച്ചാണ് വർഷന്തോറും ഇന്‍ഫ്ളുവന്‍സ വാക്സിന് ഉത്പാദിപ്പിക്കുന്നത്. അതതുകാലങ്ങളിൽ വ്യാപകമായുള്ള വൈറസ് ഇനത്തെ തിരിച്ചറിഞ്ഞാണ് ഓരോ വർഷവും നവീന വാക്സിന് നിർമിക്കുന്നത്. ഭ്രൂണാവസ്ഥയിലുള്ള കോഴിമുട്ടകളിൽ വൈറസ് വളർത്തിയെടുത്താണ് വാക്സിന് നിർമാണം നടത്തുന്നത്. അതിനാൽ കോഴിമുട്ടയിലെ പ്രാട്ടീന്‍ അലർജിയുള്ളവർക്ക് ഈ വാക്സിനുകള്‍ നല്കാന് കഴിയില്ല. ആധുനിക ജൈവസാങ്കേതിക വിദ്യയുടെയും മറ്റും സഹായത്തോടെ ദ്രുതഗതിയിൽ വാക്സിന് നിർമാണം സാധ്യമാണ്. വാക്സിന് കുത്തിവച്ചശേഷം ശരീരത്തിന് രോഗപ്രതിരോധശേഷി നേടിയെടുക്കാന്‍ ഉദ്ദേശം രണ്ടാഴ്ചയോളം വേണ്ടിവരും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനുശേഷം കുത്തിവയ്ക്കുന്നതുകൊണ്ട് യാതൊരു ഫലവുമില്ല.