This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താദിപ്രാസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അന്താദിപ്രാസം = ഒരു പാട്ടിന്റെയോ ശ്ളോകത്തിന്റെയോ അവസാനമുള്ള പദംകൊണ...)
അടുത്ത വ്യത്യാസം →
11:49, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്താദിപ്രാസം
ഒരു പാട്ടിന്റെയോ ശ്ളോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ളോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായം. തമിഴില്‍ വളരെ പ്രചാരമുള്ള ഈ പ്രാസസമ്പ്രദായം രാമചരിതത്തിലും കണ്ണശ്ശകൃതികളിലും പ്രയോഗിച്ചിട്ടുണ്ട്.
ഉദാ. 'ആനവനോടെതിരായ് വിദ്യാധിപ-
രായാര്‍ പുനരവനുടെ തനയന്‍മാര്‍
തനയന്‍മാരാമവരിരുവര്‍ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
യനുപമരായവര്‍ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാന്‍....'
(കണ്ണശ്ശരാമായണം)
ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന 'തനയന്‍മാര്‍' എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയില്‍ ഉടനീളം തുടര്‍ന്നുപോരുന്നു. പല പ്രാചീന മലയാളഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം.
അന്താരാഷ്ട്ര അണുശക്തി സംഘട
കിലൃിേമശീിേമഹ അീാശര ഋിലൃഴ്യ അഴലിര്യ: (ക.അ.ഋ.അ.)
അണുശക്തി-ഗവേഷണം, പ്രയോഗം എന്നിവയെ സംബന്ധിച്ച ലോകസംഘടന. 1957 ജൂല. 29-ന് ആണ് ഇതു സ്ഥാപിതമായത്. ഇതില്‍ 139 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ് (2006).
ഇതിന്റെ നിയമാവലി തയ്യാറാക്കാന്‍ 1954-ല്‍ പ്രവര്‍ത്തകസമിതി ആദ്യമായി യോഗംകൂടി. ഐക്യരാഷ്ട്രകേന്ദ്രത്തില്‍വച്ചു കൂടിയ 81 രാഷ്ട്രങ്ങളുടെ സമ്മേളനം നിയമാവലി അംഗീകരിച്ചു. 1959 ഒ. 1-നു വിയന്നയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിന്റെ പ്രാരംഭത്തില്‍ 54 രാഷ്ട്രങ്ങളും അവസാനമായപ്പോള്‍ 59 രാഷ്ട്രങ്ങളും പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍വച്ച് നയരൂപവത്കരണസമിതി (ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ്) ഉണ്ടാക്കി. ഈ സമിതിയില്‍ 23 അംഗങ്ങളുണ്ടായിരുന്നു. 1963-ല്‍ അംഗസംഖ്യ 25 ആയി ഉയര്‍ത്തി. അമേരിക്കക്കാരനായ സ്റ്റെര്‍ലിങ് കോള്‍ ആദ്യത്തെ ഡയറക്ടര്‍ജനറല്‍ ആയി നിയമിക്കപ്പെട്ടു. സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലായ മുഹമ്മദ്. എന്‍. ബര്‍ദായിക്കും സംഘടനയ്ക്കും (2005) ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.
അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തുന്നതിനും വികസ്വരരാഷ്ട്രങ്ങള്‍ക്ക് അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും ശാസ്ത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്കുന്നതിനും അംഗരാഷ്ട്രങ്ങളുടെ ആവശ്യമനുസരിച്ച് വിദഗ്ധസഹായം എത്തിച്ചുകൊടുക്കുന്നതിനും ഈ സംഘടനയ്ക്കു കഴിഞ്ഞു.
ആദ്യത്തെ 10 വര്‍ഷത്തിനകംതന്നെ സംഘടന ഏകദേശം 30,000 ഫെലോഷിപ്പുകള്‍ നല്കി. വിദഗ്ധസംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍, സമ്മേളനനടപടികള്‍ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ളീഷ്, റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. റേഡിയോ ഐസോടോപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ലഘുലേഖ ഈ സംഘടന തയ്യാറാക്കി. സംഘടനയുടെ കീഴില്‍ ആദ്യത്തെ പരീക്ഷണശാലയുണ്ടായത് 1958-ല്‍ ആണ്. 1961-ല്‍ വിയന്നയില്‍നിന്നും 32 കി.മീ. തെ.കി. മാറിയുള്ള സീബേഴ്സ് ഡോര്‍ഫ് എന്ന സ്ഥലത്ത് ഭൌതികശാസ്ത്രം, രസതന്ത്രം, സമുദ്രവിജ്ഞാനം, വൈദ്യശാസ്ത്രഭൌതികം (ങലറശരമഹ ജവ്യശെര) എന്നീ വകുപ്പുകളടങ്ങിയ ഒരു പരീക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. 1963-ല്‍ മധ്യപൌരസ്ത്യപ്രാദേശിക ഐസോടോപുകേന്ദ്രം അറബിരാഷ്ട്രങ്ങളുടെ ആവശ്യത്തിലേക്കായി കൈറോവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1964-ല്‍ ഇറ്റലിയില്‍ (ഠൃശലലെേ) സൈദ്ധാന്തിക ഭൌതികപഠനങ്ങള്‍ക്കായി ഒരു സ്ഥാപനം ആരംഭിച്ചു. ജലവിജ്ഞാനത്തിലും ഔഷധനിര്‍മാണത്തിലും കൃഷിയിലും വ്യവസായങ്ങളിലും ഐസോടോപുകളുടെ ഉപയോഗം കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ഈ സംഘടന വിശദമായി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഐസോടോപുകളുടെ പ്രമാണങ്ങള്‍ (മിെേറമൃറ) തയ്യാറാക്കി അംശാങ്കന (ളൃമരശീിേമഹ ാമൃസശിഴ) ആവശ്യങ്ങള്‍ക്കായി വിവിധ രാഷ്ട്രങ്ങളില്‍ വിതരണം ചെയ്തു. അണുശക്തി ഉത്പാദനത്തിനാവശ്യമായ ഇന്ധനങ്ങളുടെ ഒരു ബാങ്ക് എന്ന നിലയില്‍ ഈ സംഘടനയ്ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. സംഘടന തയ്യാറാക്കിയ, റിയാക്റ്ററുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകള്‍ 1965-ലും അണുതേജോവശിഷ്ടനിബന്ധനകള്‍ 1967-ലും പ്രാബല്യത്തില്‍ വന്നു. ഇറാഖ് അണ്വായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കഅഋഅ പരിശോധകര്‍ ശ്രമിച്ചത് ആധുനിക ചരിത്രഭാഗമാണ്. വിയന്നയിലെ പ്രധാന കാര്യാലയത്തിനു പുറമെ ഇന്ന് സീബേഴ്ഡോര്‍ഫ്, മൊണാക്കൊ, ടൊറോണ്‍ടൊ, ടോക്യോ എന്നിവിടങ്ങളിലും കാര്യാലയങ്ങളുണ്ട്.
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഇതിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ വിമാനാപകടത്തില്‍ ആണ് ഹോമിഭാഭാ മൃതിയടഞ്ഞത്. നോ: അണു, അണുഗവേഷണം ഭാരതത്തില്‍, അണുശക്തി തോജോവശിഷ്ടങ്ങള്‍, അറ്റോമിക് എനര്‍ജി കമ്മിഷന്‍ (ഇന്ത്യ), ഭാഭാ, ഹോമി
(കെ.റ്റി. ജോസഫ്)