This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചുടലഭദ്ര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചുടലഭദ്ര== ഭദ്രകാളി സങ്കല്പത്തിന്റെ ഒരു ഗ്രാമീണരൂപഭേദം. ചുട...)
(ചുടലഭദ്ര)
 
വരി 2: വരി 2:
ഭദ്രകാളി സങ്കല്പത്തിന്റെ ഒരു ഗ്രാമീണരൂപഭേദം. ചുടുകാട്ടില്‍ അധിവസിക്കുന്ന കാളിയായിട്ടാണ് ഈ ദേവതയെ കണക്കാക്കിവരുന്നത്. ഉത്തരകേരളത്തിലെ വേലരുടെയിടയില്‍ ചുടലഭദ്രയെക്കുറിച്ചുള്ള വിശ്വാസം പ്രബലമാണ്. ഇവര്‍ ചുടലഭദ്രകാളി എന്ന തെയ്യം കെട്ടി ആടി ഈ ദേവതയെ പ്രീതിപ്പെടുത്താറുണ്ട്.  ചുടുകാട്ടില്‍ വസിക്കുന്നവളാണ് ഭദ്രകാളി എന്ന സങ്കല്പത്തില്‍ നിന്നായിരിക്കണം ഈ ദേവതയെക്കുറിച്ചുള്ള വിശ്വാസം ഉരുത്തിരിഞ്ഞത്. ചുടലഭദ്രകാളി രാത്രികാലങ്ങളില്‍ പരിവാരസമേതം ശവപ്പറമ്പിലെത്തി നൃത്തം ചെയ്യാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ചില മാന്ത്രികര്‍ ഈ ദേവതയെ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായി ആരാധിച്ചു വരുന്നുണ്ട്. 'ചുടലത്തോറ്റ'ത്തില്‍ പറഞ്ഞിട്ടുള്ള ചുടലയുമായി ഈ ദേവതയ്ക്കു ബന്ധമുണ്ടെന്നു തോന്നുന്നില്ലെന്നാണ് വിദഗ്ധമതം.

-
ചുടലമാടന്‍
 
-
 
-
കേരളത്തിലെ പ്രാചീനജനങ്ങളുടെ ഒരു ആരാധനാമൂര്‍ത്തി. ചുടലയില്‍ (ശ്മശാനത്തില്‍) കുടികൊള്ളുന്നു എന്ന വിശ്വാസത്തിലാണ് ചുടലമാടന്‍ എന്ന പേര്‍ ഉണ്ടായത്. മാടനെ ആരാധിക്കുന്ന സ്ഥലത്തിനു മാടന്‍ നട എന്നും മാടന്‍ തറ എന്നും പറയാറുണ്ട്. ചുടലമാടന്‍ ചുടലവിട്ട് നടക്കാറുണ്ടെന്നും മാടന്റെ തലയില്‍ നെരിപ്പോട് ഉണ്ടെന്നും മനുഷ്യരുടെ നിഴലില്‍ അടിച്ച് മാടന്‍ അവരെ കൊലപ്പെടുത്താറുണ്ടെന്നും പ്രാകൃത ജനങ്ങള്‍ വിശ്വസിച്ചിരുന്നു. പരേതാത്മാക്കള്‍ അറുകൊല, ബ്രഹ്മരക്ഷസ്, മറുത, മാടന്‍ എന്നിങ്ങനെ ജാതിയും മരണവിധവും അനുസരിച്ച് പല രൂപങ്ങള്‍ അവലംബിക്കാറുണ്ടെന്നും സത്കര്‍മങ്ങള്‍ കൊണ്ട് പരേതാത്മാക്കള്‍ക്ക് സദ്ഗതി വരുത്താമെന്നും മന്ത്രവാദം കൊണ്ട് അവരെ ഒരിടത്ത് ഉറപ്പിച്ചു നിര്‍ത്താമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
 
-
 
-
മരണാനന്തരം ആത്മാവ് നിലനില്ക്കുന്നു എന്ന വിശ്വാസക്കാരായിരുന്നു മിക്കവാറും എല്ലാ പ്രാചീന ജനവിഭാഗങ്ങളും. ഗിരിവര്‍ഗക്കാര്‍ക്കിടയില്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ശരീരം മറവു ചെയ്യുന്ന സമയത്ത് അരിയും വെറ്റിലയും വായില്‍ വച്ചുകൊടുക്കുന്ന സമ്പ്രദായം ഉണ്ട്. ഇത് ഈ വിശ്വാസത്തില്‍ നിന്നുണ്ടായതാണ്. പരേതന്റെ ആത്മാവ് മറ്റ് ആത്മാക്കളുമായി ബന്ധിക്കാതിരിക്കാന്‍ ശവം മറവു ചെയ്യുന്ന സ്ഥലത്ത് മുള്ളിന്‍കമ്പുകള്‍ കുത്തി നിര്‍ത്താറുണ്ട്. അനന്തരം മക്കളോ മരുമക്കളോ ചാത്തന്‍, ചാമുണ്ഡി, മാടന്‍ തുടങ്ങിയ ദൈവങ്ങളോട് 15 ദിവസം പ്രാര്‍ഥന നടത്തും. പതിനാറാം ദിവസം 'പട്ടിണിക്കഞ്ഞി' വിതരണം ചെയ്തു 'പുല' അവസാനിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക സമുദായങ്ങളിലും 15 ദിവസം പുലയും 16-ാം ദിവസം മരണാടിയന്തിരവും നടത്തുന്നത് ഈ ആചാരത്തെയാണ് അനുസ്മരിപ്പിക്കുന്നത്.
 
Current revision as of 06:11, 29 ഫെബ്രുവരി 2016

ചുടലഭദ്ര

ഭദ്രകാളി സങ്കല്പത്തിന്റെ ഒരു ഗ്രാമീണരൂപഭേദം. ചുടുകാട്ടില്‍ അധിവസിക്കുന്ന കാളിയായിട്ടാണ് ഈ ദേവതയെ കണക്കാക്കിവരുന്നത്. ഉത്തരകേരളത്തിലെ വേലരുടെയിടയില്‍ ചുടലഭദ്രയെക്കുറിച്ചുള്ള വിശ്വാസം പ്രബലമാണ്. ഇവര്‍ ചുടലഭദ്രകാളി എന്ന തെയ്യം കെട്ടി ആടി ഈ ദേവതയെ പ്രീതിപ്പെടുത്താറുണ്ട്. ചുടുകാട്ടില്‍ വസിക്കുന്നവളാണ് ഭദ്രകാളി എന്ന സങ്കല്പത്തില്‍ നിന്നായിരിക്കണം ഈ ദേവതയെക്കുറിച്ചുള്ള വിശ്വാസം ഉരുത്തിരിഞ്ഞത്. ചുടലഭദ്രകാളി രാത്രികാലങ്ങളില്‍ പരിവാരസമേതം ശവപ്പറമ്പിലെത്തി നൃത്തം ചെയ്യാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ചില മാന്ത്രികര്‍ ഈ ദേവതയെ തങ്ങളുടെ ഉപാസനാമൂര്‍ത്തിയായി ആരാധിച്ചു വരുന്നുണ്ട്. 'ചുടലത്തോറ്റ'ത്തില്‍ പറഞ്ഞിട്ടുള്ള ചുടലയുമായി ഈ ദേവതയ്ക്കു ബന്ധമുണ്ടെന്നു തോന്നുന്നില്ലെന്നാണ് വിദഗ്ധമതം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍