This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എഴുമുടി (എഴുമുടിപ്പതക്കം)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == എഴുമുടി (എഴുമുടിപ്പതക്കം) == ചേരരാജാക്കന്മാർ ധരിച്ചിരുന്ന ഒ...) |
Mksol (സംവാദം | സംഭാവനകള്‍) (→എഴുമുടി (എഴുമുടിപ്പതക്കം)) |
||
വരി 2: | വരി 2: | ||
== എഴുമുടി (എഴുമുടിപ്പതക്കം) == | == എഴുമുടി (എഴുമുടിപ്പതക്കം) == | ||
- | + | ചേരരാജാക്കന്മാര്‍ ധരിച്ചിരുന്ന ഒരു കണ്‌ഠാഭരണം. കീഴടക്കപ്പെട്ട ഏഴ് രാജാക്കന്മാരുടെ കിരീടങ്ങളിലെ രത്‌നങ്ങള്‍ ചേര്‍ത്താണ് ചേരരാജാക്കന്മാര്‍ ഈ മാല ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടാണ് "എഴുമുടിപ്പതക്കം', "എഴുമുടി' എന്നീ പേരുകളില്‍ ഈ ആഭരണം അറിയപ്പെടുന്നത്. സംഘകാല കൃതിയായ പതിറ്റുപ്പത്ത്, ചിലപ്പതികാരം എന്നിവയില്‍ ഈ ആഭരണത്തെപ്പറ്റി പരാമര്‍ശമുണ്ട്. "എഴുമുടി മാറിലണിഞ്ഞ മന്നോര്‍ മകുടമേ! നീ അംഗീകരിച്ചിട്ടുള്ള ആജ്ഞാചക്രം തലമുറയ്‌ക്കു തലമുറ പുകഴ്‌ന്നു വരുമാറാകട്ടെ!' എന്നു ചിലപ്പതികാരവും "ഭുജങ്ങളില്‍ വിജയ ചിഹ്നമായ വീരവളയും വക്ഷഃസ്ഥലത്തില്‍ എഴുമുടിപ്പതക്കവും ധരിച്ചുകൊണ്ട്' എന്ന് പതിറ്റുപ്പത്തും ഇതിനെപ്പറ്റി വാഴ്‌ത്തുന്നു. |
Current revision as of 04:54, 18 ഓഗസ്റ്റ് 2014
എഴുമുടി (എഴുമുടിപ്പതക്കം)
ചേരരാജാക്കന്മാര്‍ ധരിച്ചിരുന്ന ഒരു കണ്‌ഠാഭരണം. കീഴടക്കപ്പെട്ട ഏഴ് രാജാക്കന്മാരുടെ കിരീടങ്ങളിലെ രത്‌നങ്ങള്‍ ചേര്‍ത്താണ് ചേരരാജാക്കന്മാര്‍ ഈ മാല ഉണ്ടാക്കിയിരുന്നത്. അതുകൊണ്ടാണ് "എഴുമുടിപ്പതക്കം', "എഴുമുടി' എന്നീ പേരുകളില്‍ ഈ ആഭരണം അറിയപ്പെടുന്നത്. സംഘകാല കൃതിയായ പതിറ്റുപ്പത്ത്, ചിലപ്പതികാരം എന്നിവയില്‍ ഈ ആഭരണത്തെപ്പറ്റി പരാമര്‍ശമുണ്ട്. "എഴുമുടി മാറിലണിഞ്ഞ മന്നോര്‍ മകുടമേ! നീ അംഗീകരിച്ചിട്ടുള്ള ആജ്ഞാചക്രം തലമുറയ്‌ക്കു തലമുറ പുകഴ്‌ന്നു വരുമാറാകട്ടെ!' എന്നു ചിലപ്പതികാരവും "ഭുജങ്ങളില്‍ വിജയ ചിഹ്നമായ വീരവളയും വക്ഷഃസ്ഥലത്തില്‍ എഴുമുടിപ്പതക്കവും ധരിച്ചുകൊണ്ട്' എന്ന് പതിറ്റുപ്പത്തും ഇതിനെപ്പറ്റി വാഴ്‌ത്തുന്നു.