This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർലസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Arlus) |
Mksol (സംവാദം | സംഭാവനകള്‍) (→Arlus) |
||
വരി 2: | വരി 2: | ||
==Arlus== | ==Arlus== | ||
- | + | മധ്യകാലഘട്ടങ്ങളില്‍ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബര്‍ഗണ്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പ്രാവാന്സ്, അപ്പര്‍ ബര്‍ഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ് കക-ന്റെ നേതൃത്വത്തില്‍ സംയോജിച്ച് രൂപംകൊണ്ട രാജ്യമാണ് ആര്‍ലസ് (ആറ്ല്). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്സര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1033-ല്‍ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീര്‍ന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരില്‍ അറിയപ്പെടുന്നു. റോണ്നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആര്‍ലസ് നഗരം നദീമാര്ഗമായും ആര്‍ലസ്-പോര്‍ട്ട്-ദേ-ബൂക് കനാല്‍ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റര്‍ മനോഹരമാണ്. വീനസ് പ്രതിമ ലഭിച്ച തിയെറ്റര്‍, സെന്റ് ആന്‍ പള്ളിയില്‍ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളും ഇവിടെയുണ്ട്. 19-ാം ശ.-ത്തില്‍ ചിത്രരചനയില്‍ പുതിയൊരു ശൈലി സംഭാവനചെയ്ത വിന്‍സന്റ് ഫാന്‍ ഗൗഫ് ഇവിടെയാണ് ജീവിച്ചിരുന്നത്. |
12:19, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ആര്‍ലസ്
Arlus
മധ്യകാലഘട്ടങ്ങളില്‍ പ്രാബല്യത്തിലിരുന്ന ഒരു സ്വതന്ത്ര യൂറോപ്യന്‍രാജ്യം. ബര്‍ഗണ്ടി എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. പ്രാവാന്സ്, അപ്പര്‍ ബര്‍ഗണ്ടി എന്നീ രാജ്യങ്ങള്‍ റുഡോള്‍ഫ് കക-ന്റെ നേതൃത്വത്തില്‍ സംയോജിച്ച് രൂപംകൊണ്ട രാജ്യമാണ് ആര്‍ലസ് (ആറ്ല്). ഇന്നത്തെ ഫ്രാന്‍സിന്റെ തെ.കി. ഭാഗങ്ങളും സ്വിറ്റ്സര്‍ലന്‍ഡിന്റെ ചില ഭാഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 1033-ല്‍ ഈ രാജ്യം വിശുദ്ധറോമാസാമ്രാജ്യത്തിന്റെ ഘടകമായിത്തീര്‍ന്നു; 1378-ഓടുകൂടി ഇതിന്റെ മിക്കഭാഗങ്ങളും ഫ്രാന്‍സിന്റെ അധീനതയിലായി. ഇപ്പോള്‍ ഫ്രാന്‍സിലെ ബൂഷെ-ദു-റോണ്‍ (Bouches-Du-Rhone) പ്രവിശ്യയിലെ ഒരു നഗരവും കമ്യൂണും ഈ പേരില്‍ അറിയപ്പെടുന്നു. റോണ്നദിയുടെ ഇടത്തേക്കരയിലായി സ്ഥിതിചെയ്യുന്ന ആര്‍ലസ് നഗരം നദീമാര്ഗമായും ആര്‍ലസ്-പോര്‍ട്ട്-ദേ-ബൂക് കനാല്‍ മുഖാന്തിരവും മെഡിറ്ററേനിയനുമായി ബന്ധപ്പെട്ടിരിക്കുന്നു. എ.ഡി. 2-ാം ശ.-ത്തില്‍ നിര്‍മിക്കപ്പെട്ട ഇവിടത്തെ റോമന്‍ ആംഫിതിയെറ്റര്‍ മനോഹരമാണ്. വീനസ് പ്രതിമ ലഭിച്ച തിയെറ്റര്‍, സെന്റ് ആന്‍ പള്ളിയില്‍ സ്ഥാപിതമായ റോമന്‍ മ്യൂസിയം എന്നീ ചരിത്രപ്രസിദ്ധമായ സ്മാരകങ്ങളും ഇവിടെയുണ്ട്. 19-ാം ശ.-ത്തില്‍ ചിത്രരചനയില്‍ പുതിയൊരു ശൈലി സംഭാവനചെയ്ത വിന്‍സന്റ് ഫാന്‍ ഗൗഫ് ഇവിടെയാണ് ജീവിച്ചിരുന്നത്.