This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്തിരിക്കം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Frankincense)
(Frankincense)
വരി 4: വരി 4:
== Frankincense ==
== Frankincense ==
-
[[ചിത്രം:Vol7p684_sar 7 kunthirikam.jpg|thumb|]]
+
[[ചിത്രം:Vol7p684_sar 7 kunthirikam.jpg|thumb|കുന്തിരിക്കം]]
സുഗന്ധിയായ ഒരിനം മരക്കറ (gum resin). ബർസെറേസീ സസ്യകുടുംബത്തിലെ ബോസ്‌വെല്ലിയ(Boswellia)ജീനസിൽപ്പെടുന്ന ചില ചെടികളിൽനിന്ന്‌ ലഭിക്കുന്നു. കുന്തുരുക്കം, പറങ്കിസ്സാമ്പ്രാണി എന്നും ഇതിനു പേരുകളുണ്ട്‌. ഈ ജീനസിലെ ചെടികള്‍ മുഖ്യമായും വളരുന്നത്‌ ദക്ഷിണേഷ്യയിലെ പർവതപ്രദേശങ്ങളിലും ഉത്തരപൂർവ ആഫ്രിക്കന്‍ പ്രദേശങ്ങളിലുമാണ്‌.

വരി 10: വരി 10:
അബിസീനിയയിലും ദക്ഷിണ അറേബ്യ മുതൽ ഉത്തരേന്ത്യവരെയുള്ള പ്രദേശങ്ങളിലും വളരുന്ന ബോസ്‌വെല്ലിയ സെറേറ്റ(Boswellia serrata) എന്ന വലുപ്പമേറിയ വൃക്ഷമാണ്‌ കുന്തിരിക്കത്തിന്റെ മുഖ്യസ്രാതസ്സ്‌. സോമാലിലാന്‍ഡ്‌, അറേബ്യ എന്നിവിടങ്ങളിൽ കാണുന്ന ബോസ്‌വെല്ലിയ കാർട്ടേറി (Boswellia carteri) എന്ന വൃക്ഷത്തിൽനിന്നു കിട്ടുന്ന കുന്തിരിക്കം ഗുണത്തിൽ മുന്നിട്ടുനിൽക്കുന്നു. ബോ. ഫ്രറിയാന (B. frereana), ബോ. ഭുവ-ദാജിയാന (B.bhaw-dajiana)എന്നീ വൃക്ഷങ്ങളും മേൽത്തരം കുന്തിരിക്കത്തിന്റെ ഉറവിടങ്ങളാണ്‌.

[[ചിത്രം:Vol7p684_FrankincenseTree111.jpg|thumb|]]
+
[[ചിത്രം:Vol7p684_FrankincenseTree111.jpg|thumb|ബോസ്‌വെല്ലിയ സെറേറ്റ]]
കുന്തിരിക്കശേഖരണത്തിനായി മരത്തിന്റെ തായ്‌ത്തടിയിൽ ആഴമുള്ള മുറിവുണ്ടാക്കി അതിനു ചുവട്ടിൽനിന്ന്‌ വീതികുറഞ്ഞ ഒരു പാളി പട്ട 15 സെ.മീ. നീളത്തിൽ ഉരിച്ചെടുക്കുന്നു. മുറിവിൽനിന്ന്‌ ഒഴുകിവരുന്ന പാലുപോലുള്ള കറ വായുസമ്പർക്കംകൊണ്ട്‌ കട്ടിയാകുമ്പോള്‍ മുറിവിന്റെ ആഴം വീണ്ടും വർധിക്കും. മൂന്നുമാസംകൊണ്ട്‌ കറയ്‌ക്ക്‌ ആവശ്യമായ കട്ടി ഉണ്ടായിക്കഴിയും. ഗോളാകൃതിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും മുറിവിൽനിന്ന്‌ താഴേക്ക്‌ ഒലിച്ചിറങ്ങിയ രണ്ടാംതരം കറയും വെണ്ണേറെ ശേഖരിക്കുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ തടിയിൽ മുറിവുണ്ടാക്കിയാണ്‌ ഗുണമേന്മയുള്ള കുന്തിരിക്കം വേർതിരിച്ചെടുക്കുന്നത്‌. നിറം, മണം, ഗുണമേന്മ എന്നിവയിൽ വിവിധയിനം കുന്തിരിക്കമുണ്ട്‌.

04:32, 27 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുന്തിരിക്കം

Frankincense

കുന്തിരിക്കം

സുഗന്ധിയായ ഒരിനം മരക്കറ (gum resin). ബർസെറേസീ സസ്യകുടുംബത്തിലെ ബോസ്‌വെല്ലിയ(Boswellia)ജീനസിൽപ്പെടുന്ന ചില ചെടികളിൽനിന്ന്‌ ലഭിക്കുന്നു. കുന്തുരുക്കം, പറങ്കിസ്സാമ്പ്രാണി എന്നും ഇതിനു പേരുകളുണ്ട്‌. ഈ ജീനസിലെ ചെടികള്‍ മുഖ്യമായും വളരുന്നത്‌ ദക്ഷിണേഷ്യയിലെ പർവതപ്രദേശങ്ങളിലും ഉത്തരപൂർവ ആഫ്രിക്കന്‍ പ്രദേശങ്ങളിലുമാണ്‌.

ലെബൊന (lebonah), ലിബനോസ്‌ (libanos), ദെസ്‌ (thus) എന്നീ പദങ്ങള്‍ യഥാക്രമം ഹീബ്രു, ഗ്രീക്‌, റോമന്‍ ഭാഷകളിൽ കുന്തിരിക്കത്തെ സൂചിപ്പിക്കുന്നു.

അബിസീനിയയിലും ദക്ഷിണ അറേബ്യ മുതൽ ഉത്തരേന്ത്യവരെയുള്ള പ്രദേശങ്ങളിലും വളരുന്ന ബോസ്‌വെല്ലിയ സെറേറ്റ(Boswellia serrata) എന്ന വലുപ്പമേറിയ വൃക്ഷമാണ്‌ കുന്തിരിക്കത്തിന്റെ മുഖ്യസ്രാതസ്സ്‌. സോമാലിലാന്‍ഡ്‌, അറേബ്യ എന്നിവിടങ്ങളിൽ കാണുന്ന ബോസ്‌വെല്ലിയ കാർട്ടേറി (Boswellia carteri) എന്ന വൃക്ഷത്തിൽനിന്നു കിട്ടുന്ന കുന്തിരിക്കം ഗുണത്തിൽ മുന്നിട്ടുനിൽക്കുന്നു. ബോ. ഫ്രറിയാന (B. frereana), ബോ. ഭുവ-ദാജിയാന (B.bhaw-dajiana)എന്നീ വൃക്ഷങ്ങളും മേൽത്തരം കുന്തിരിക്കത്തിന്റെ ഉറവിടങ്ങളാണ്‌.

ബോസ്‌വെല്ലിയ സെറേറ്റ

കുന്തിരിക്കശേഖരണത്തിനായി മരത്തിന്റെ തായ്‌ത്തടിയിൽ ആഴമുള്ള മുറിവുണ്ടാക്കി അതിനു ചുവട്ടിൽനിന്ന്‌ വീതികുറഞ്ഞ ഒരു പാളി പട്ട 15 സെ.മീ. നീളത്തിൽ ഉരിച്ചെടുക്കുന്നു. മുറിവിൽനിന്ന്‌ ഒഴുകിവരുന്ന പാലുപോലുള്ള കറ വായുസമ്പർക്കംകൊണ്ട്‌ കട്ടിയാകുമ്പോള്‍ മുറിവിന്റെ ആഴം വീണ്ടും വർധിക്കും. മൂന്നുമാസംകൊണ്ട്‌ കറയ്‌ക്ക്‌ ആവശ്യമായ കട്ടി ഉണ്ടായിക്കഴിയും. ഗോളാകൃതിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും മുറിവിൽനിന്ന്‌ താഴേക്ക്‌ ഒലിച്ചിറങ്ങിയ രണ്ടാംതരം കറയും വെണ്ണേറെ ശേഖരിക്കുന്നു. വർഷത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ തടിയിൽ മുറിവുണ്ടാക്കിയാണ്‌ ഗുണമേന്മയുള്ള കുന്തിരിക്കം വേർതിരിച്ചെടുക്കുന്നത്‌. നിറം, മണം, ഗുണമേന്മ എന്നിവയിൽ വിവിധയിനം കുന്തിരിക്കമുണ്ട്‌.

അർധതാര്യമായ ചെറിയ മഞ്ഞഗോളങ്ങളുടെയോ കട്ടകളുടെയോ രൂപത്തിലാണ്‌ കുന്തിരിക്കം വിപണിയിൽ ലഭ്യമാകുന്നത്‌. കയ്‌പുരസമുള്ള ഇത്‌ വേഗത്തിൽ ഒടിഞ്ഞുപോകും. കുന്തിരിക്കം കത്തിക്കുമ്പോള്‍ നല്ല സുഗന്ധമുണ്ടാകുന്നു. കുന്തിരിക്കത്തിൽ 56 ശതമാനം ആൽക്കഹോളിൽ ലയിക്കുന്ന ഒരിനം പശയും 4-8 ശതമാനം സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്‌. കുന്തിരിക്കത്തിൽ നിന്ന്‌ ഒരിനം എണ്ണയും വേർതിരിച്ചെടുക്കാറുണ്ട്‌.

പുരാതന ഈജിപ്‌തുകാരും ജൂതരും മതകർമാനുഷ്‌ഠാനങ്ങള്‍ക്കായി കുന്തിരിക്കം ഉപയോഗിച്ചിരുന്നു. ഒരു ഔഷധമെന്ന നിലയിലും ഇതിന്‌ അതീവ പ്രാധാന്യമുണ്ടായിരുന്നു. പ്ലിനി ഹെംലോക്ക്‌ വിഷത്തിനുള്ള പ്രത്യൗഷധമായി ഇതിനെ നിർദേശിച്ചിട്ടുണ്ട്‌. തലയിലും ചെവിയിലുമുണ്ടാകുന്ന വ്രണങ്ങള്‍, സ്‌തനരോഗങ്ങള്‍, ഛർദി, അതിസാരം, പനി എന്നിവയുടെ ചികിത്സാർഥം കുന്തിരിക്കം ഉപയോഗിക്കുന്നു. കുഷ്‌ഠരോഗസംഹാരി, ഉത്തേജകൗഷധം, മയക്കുമരുന്ന്‌ എന്നീ നിലകളിൽ ചൈനയിൽ കുന്തിരിക്കത്തിന്‌ പ്രാധാന്യമുണ്ടായിരുന്നു. ഇന്ന്‌ റോമന്‍ കത്തോലിക്കാപള്ളികളിലും ഇന്ത്യയിലെയും ചൈനയിലെയും ക്ഷേത്രങ്ങളിലും ആരാധനയ്‌ക്കുവേണ്ടിയാണ്‌ മുഖ്യമായും കുന്തിരിക്കം ഉപയോഗപ്പെടുത്തുന്നത്‌. സുഗന്ധദ്രവ്യനിർമാണത്തിൽ ഫിക്‌സേറ്റിവ്‌ (fixative) എന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍