This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഈസ്റ്റ്‌ലേക്ക്, ചാള്‍സ് ലോക്ക് (1793 - 1865)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഈസ്റ്റ്‌ലേക്ക്, ചാള്‍സ് ലോക്ക് (1793 - 1865) == == Eastlake, Charles Lock == ബ്രിട്ട...)
അടുത്ത വ്യത്യാസം →
14:38, 23 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഈസ്റ്റ്‌ലേക്ക്, ചാള്‍സ് ലോക്ക് (1793 - 1865)
Eastlake, Charles Lock
ബ്രിട്ടീഷ് ചിത്രകാരന്‍. 1793-ൽ പ്ലിമത്തിൽ ജനിച്ചു. ജീവിതകാലത്ത് അതിപ്രശസ്‌തിക്ക് അർഹനായെങ്കിലും ഭാവനാപുഷ്‌കലമായ ഉള്‍ക്കാഴ്‌ചയില്ലാത്ത ഒരു കലാകാരനായിട്ടാണ് വിമർശകർ ഇദ്ദേഹത്തെ വീക്ഷിച്ചത്. പാരമ്പര്യത്തിൽ നിന്ന് ഒട്ടുംതന്നെ വ്യതിചലിക്കാത്ത ഒരു ചിത്രരചനാരീതിയായിരുന്നു ഇദ്ദേഹത്തിന്റേത്. 1827-ൽ ഈസ്റ്റ്‌ലേക്ക് രചിച്ച പിൽഗ്രിംസ് അറൈവിങ് ഇന്‍സൈറ്റ് ഒഫ് റോം ഇതിന് ഉദാഹരണമാണ്. ഒരു കലാഭരണകോവിദന്‍ എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. പാർലമെന്റ് മന്ദിരങ്ങളുടെ അലങ്കരണങ്ങള്‍ക്കുവേണ്ടി നിയോഗിച്ച റോയൽ കമ്മിഷന്റെ സെക്രട്ടറിയായി ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 1850-65 കാലത്ത് റോയൽ അക്കാദമിയുടെ അധ്യക്ഷനായി നിയമിതനായി. നാഷണൽ ഗ്യാലറിയുടെ വളർച്ചയിലെ ഒരു നിർണായകഘട്ടത്തിലാണ് (1855-ൽ) ഈസ്റ്റ്‌ലേക്ക് അതിന്റെ ഡയറക്‌ടർ പദവി സ്വീകരിച്ചത്. ആദ്യകാല ഇറ്റാലിയന്‍ ചിത്രകാരന്മാരുടെ വിരസമെന്നു വിശേഷിപ്പിക്കപ്പെട്ടുവന്ന ചിത്രങ്ങള്‍ സംഭരിക്കുന്നതിലും ആസ്വാദനം രേഖപ്പെടുത്തുന്നതിലും ധൈര്യവും അഭിരുചിയും ഇദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. 1847-ൽ ഈസ്റ്റ്‌ലേക്ക് പ്രസിദ്ധീകരിച്ച മെറ്റീരിയൽസ് ഫോർ എ ഹിസ്റ്ററി ഒഫ് ഓയിൽ പെയിന്റിങ്‌സ് ഇന്നും ഒരു ആധികാരികഗ്രന്ഥമായി കരുതപ്പെട്ടുവരുന്നു. 1865-ൽ മിസായിൽ ഇദ്ദേഹം നിര്യാതനായി.